തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കിൽ പൂർണവിശ്വാസമെന്ന് അതിജീവിത. എല്ലാ ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചു. തനിക്ക് ഒപ്പമുണ്ടെന്നാണ് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്. മുഖ്യമന്ത്രിയുടെ ഉറപ്പിൽ താൻ സംതൃപ്തയാണെന്നും നടി പറഞ്ഞു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു നടി. നിഷ്പക്ഷ അന്വേഷണം മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. രാഷ്ട്രീയ ഇടപെടൽ മൂലമാണോ ഹർജി നൽകിയതെന്ന ആരോപണങ്ങൾ അതിജീവിത തള്ളി. ഇതൊക്കെ വ്യാഖ്യാനങ്ങൾ ആയിരുന്നു എന്നാണ് മറുപടി നൽകിയത്. സർക്കാരിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും അതിജീവിത പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മന്ത്രിമാരുടെ വിമർശനങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും തനിക്കെതിരായ ആരോപണങ്ങളെ കാര്യമാക്കുന്നില്ലെന്നും നടി പറഞ്ഞു. പറയുന്നവർ എന്തും പറയട്ടെ. പോരാടാൻ ഉറച്ചാണ് മുന്നോട്ട് പോകുന്നത്. എന്നാൽ അന്വേഷണം നീണ്ടു പോകുന്നതിൽ മാനസിക ബുദ്ധിമുട്ട് ഉണ്ടെന്ന് അതിജീവിത മാധ്യമങ്ങളോട് പ്രതികരിച്ചു. ആരുടെയും വായടപ്പിക്കാനില്ലെന്നും അതിജീവിത വ്യക്തമാക്കി. കേസന്വേഷണത്തിന് എല്ലാവിധ സഹായങ്ങളും സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നും ലഭിക്കുമെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉറപ്പുനൽകി. അക്കാര്യത്തിൽ സന്തോഷമുണ്ട്. 


Also Read: ദിലീപ് അറസ്റ്റിലായത് ഈ സർക്കാർ ആയത് കൊണ്ട്; സർക്കാർ അതിജീവിതയ്ക്കൊപ്പമെന്നും ദേശാഭിമാനി മുഖപ്രസംഗം


 


സർക്കാരിനെതിരായി താൻ ഒന്നും സംസാരിച്ചിട്ടില്ല. അത് മറ്റു പല വ്യാഖ്യാനങ്ങളാലും തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണ്. അങ്ങനെ എന്തെങ്കിലും തൻ്റെ ഭാഗത്തുനിന്ന്  ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത വ്യക്തമാക്കി. പോരാടാൻ തയ്യാറാണെന്നും ആരുടെയും വായടപ്പിക്കാനില്ലെന്നും അതിജീവിത വ്യക്തമാക്കി. ഇതിൻ്റെ സത്യാവസ്ഥ പുറത്തു വരണമെന്നും നീതി കിട്ടണം എന്നതുമാണ് തൻ്റെ ആവശ്യമെന്നും അവർ ചൂണ്ടിക്കാട്ടി.


അതേസമയം സർക്കാർ തുടക്കം മുതൽ അതിജീവിതയ്ക്കൊപ്പം തന്നെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിൽ ഒരു ഘട്ടത്തിലും സർക്കാർ ഇടപെടൽ ഉണ്ടായിട്ടില്ല. ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റം സ്വാഭാവിക നടപടി മാത്രമാണെന്നും ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.