ദിലീപ് അറസ്റ്റിലായത് ഈ സർക്കാർ ആയത് കൊണ്ട്; സർക്കാർ അതിജീവിതയ്ക്കൊപ്പമെന്നും ദേശാഭിമാനി മുഖപ്രസംഗം

സർക്കാരിന്‍റെയും എൽഡിഎഫിന്റെയും പ്രഖ്യാപിത നയങ്ങൾ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തൃക്കാക്കരയിൽ വ്യക്തമാക്കിയത്. തൃക്കാക്കര തിരഞ്ഞെടുപ്പിലെ പരാജയഭീതി കാരണമാണ് ഇപ്പോൾ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെന്നും മുഖപത്രത്തിലുണ്ട്. 

Written by - Zee Malayalam News Desk | Last Updated : May 26, 2022, 08:54 AM IST
  • എൽഡിഎഫ് സർക്കാർ അല്ലായിരുന്നെങ്കിൽ ദിലീപ് ഒരിക്കലും അറസ്റ്റിലാവില്ലായിരുന്നുവെന്ന് കേരള ജനത ഉറച്ച് വിശ്വസിക്കുന്നു.
  • വിസ്മയ, ഉത്ര, ജിഷ കേസുകളിൽ സർക്കാരിന് നീതി ഉറപ്പാക്കാൻ സാധിച്ചതായും ലേഖനം ഓർമ്മിപ്പിച്ചു.
  • ഏതു കേസിലും എത്ര ഉന്നതനാണെങ്കിലും അവരെ അറസ്റ്റ് ചെയ്യാനുള്ള ധൈര്യം സർക്കാരിനുണ്ട്.
ദിലീപ് അറസ്റ്റിലായത് ഈ സർക്കാർ ആയത് കൊണ്ട്; സർക്കാർ അതിജീവിതയ്ക്കൊപ്പമെന്നും ദേശാഭിമാനി മുഖപ്രസംഗം

തിരുവനന്തപുരം: സർക്കാർ അതിജീവിതയ്ക്കൊപ്പമെന്ന് വ്യക്തമാക്കി പാർട്ടി പത്രമായ ‌ദേശാഭിമാനിയിൽ മുഖപ്രസംഗം. സ്ത്രീകൾക്കെതിരായ ഏത് അതിക്രമത്തിലും അതിജീവിതകൾക്കൊപ്പമെന്നത് സർക്കാരിന്‍റെ പ്രഖ്യാപിത നയമാണ്. നടിയെ ആക്രമിച്ച കേസിലുൾപ്പെടെ സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു ഘട്ടത്തിലും സർക്കാർ അതിജീവിതയെ കൈവിട്ടിട്ടില്ല. അതിജീവതയ്ക്ക് സർക്കാർ നീതി ഉറപ്പാക്കുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. 

എൽഡിഎഫ് സർക്കാർ അല്ലായിരുന്നെങ്കിൽ ദിലീപ് ഒരിക്കലും അറസ്റ്റിലാവില്ലായിരുന്നുവെന്ന് കേരള ജനത ഉറച്ച് വിശ്വസിക്കുന്നു. വിസ്മയ, ഉത്ര, ജിഷ കേസുകളിൽ സർക്കാരിന് നീതി ഉറപ്പാക്കാൻ സാധിച്ചതായും ലേഖനം ഓർമ്മിപ്പിച്ചു. ഏതു കേസിലും എത്ര ഉന്നതനാണെങ്കിലും അവരെ അറസ്റ്റ് ചെയ്യാനുള്ള ധൈര്യം സർക്കാരിനുണ്ട്. നീതി ഉറപ്പാക്കാൻ, സത്യം പുറത്തു കൊണ്ടുവരാൻ പോലീസിന് പൂർണ സ്വാതന്ത്രം നൽകിയിട്ടുണ്ട്. കേസിൽ അന്വേഷണം നടക്കുന്നില്ലെന്നും ഉന്നത സ്വാധീനം ഉപയോഗിച്ച് പ്രതി കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെ സർക്കാരിനെതിരെ വിമർശനം ഉയരുന്നതിനിടെയാണ് ദേശാഭിമാനി മുഖപ്രസം​ഗം. 

സർക്കാരിന്‍റെയും എൽഡിഎഫിന്റെയും പ്രഖ്യാപിത നയങ്ങൾ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തൃക്കാക്കരയിൽ വ്യക്തമാക്കിയത്. തൃക്കാക്കര തിരഞ്ഞെടുപ്പിലെ പരാജയഭീതി കാരണമാണ് ഇപ്പോൾ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെന്നും മുഖപത്രത്തിലുണ്ട്. 

Also Read: നടിയെ ആക്രമിച്ച കേസ്, അതിജീവിതയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച സെക്രട്ടേറിയറ്റിൽ

അതേസമയം അതിജീവിതയുടെ ഭീതി അനാവശ്യമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ നിലപാടറിയിച്ചിരുന്നു. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പ്രഗൽഭനായ പ്രോസിക്യൂട്ടറെ വെക്കണം എന്ന് ആവശ്യപ്പെട്ട കാര്യവും ഡിജിപി അറിയിച്ചു. വെള്ളിയാഴ്ചക്കുള്ളിൽ നിലപാട് അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. നിലവിലെ ഹര്‍ജിയില്‍ പ്രതി ദിലീപിനെ കക്ഷി ചേർത്തിട്ടില്ല.

ദിലീപും സർക്കാരും തമ്മിൽ അവിശുദ്ധ ബന്ധമാണെന്നാണ് നടിയുടെ ആരോപണം. തെളിവുകൾ ഉണ്ടായിട്ടും ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടായപ്പോൾ അവിടെ ഉന്നതതല ഇടപെടലുണ്ടായെന്നും ആരോപണമുണ്ട്. അതിജീവിതയുടെ പരാതിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം വിശദീകരണം നൽകണമെന്ന്  വ്യക്തമാക്കിയ കോടതി ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. അതിനിടെ അതിജീവിത ഇന്ന് മുഖ്യമന്ത്രിയെ നേരിൽ കാണും. രാവിലെ സെക്രട്ടേറിയറ്റിൽ എത്തിയാണ് കൂടിക്കാഴ്ച.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News