Actress Attack Case: ദിലീപിന്‍റെ ഫോണുകൾ കൈമാറണമെന്ന ഹർജി കോടതി ഇന്ന് പരിഗണിക്കും
Dileep Case: നടൻ ദിലീപിന്‍റെ (Dileep) കൈവശമുളള മൊബൈൽ ഫോണുകൾ (mobile phones) ഉടൻ അന്വേഷണസംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് (Crime Branch) നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കൊച്ചി: Dileep Case: നടൻ ദിലീപിന്‍റെ (Dileep) കൈവശമുളള മൊബൈൽ ഫോണുകൾ (mobile phones) ഉടൻ അന്വേഷണസംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് (Crime Branch) നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രാവിലെ പതിനൊന്നിനാണ് ഹർജി പരിഗണിക്കുന്നത്.
Also Read: Actress Assault Case : നടിയെ ആക്രമിച്ച കേസ്:പൾസർ സുനിയെ വീണ്ടും ചോദ്യം ചെയ്തു
നടിയെ ആക്രമിച്ച (Actress Attack Case) സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ നിർണായക വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ ഡിവൈസുകൾ ദിലീപ് മനഃപൂർവം മറച്ചുപിടിക്കുന്നു എന്ന് പ്രോസിക്യൂഷൻ ആരോപിച്ചിട്ടുണ്ട്. എന്നാൽ തന്‍റെ സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉളളതിനാൽ മൊബൈൽ ഫോൺ ഹാജരാക്കാനാകില്ലെന്ന് ദിലീപും വാദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തന്റെ നിലപാടറിയിക്കാൻ ദിലീപിനോട് സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: Actress Attack Case: തുടരന്വേഷണ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും
ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് തന്‍റെ ഫോൺ അന്വേഷണസംഘത്തിന് കൈമാറാനാകില്ലെന്ന് ദിലീപ് (Dileep) ഹൈക്കോടതിയിൽ വ്യക്തമാക്കിരുന്നു. ഫോണിൽ തന്‍റെ മുൻഭാര്യ മഞ്ജുവാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായിട്ടുള്ള സ്വകാര്യസംഭാഷണങ്ങൾ ഉണ്ടെന്നും അത് അന്വേഷണസംഘം ദുരുപയോഗം ചെയ്താൽ തന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നും ദിലീപ് വാദിച്ചിട്ടുണ്ട്. എന്നാൽ അന്വേഷണസംഘത്തെയും പ്രോസിക്യൂഷനെയും വിശ്വാസമില്ലെങ്കിൽ ഈ ഫോൺ കോടതിയിൽ ഹാജരാക്കിക്കൂടേ എന്നും ഹൈക്കോടതി ചോദിച്ചു.
Also Read: പുതിയ കൊറോണ വൈറസ് NeoCov നെക്കുറിച്ച് ചൈനീസ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്, മൂന്നിൽ ഒരു മരണം ഉറപ്പ്!
കേസ് പരിഗണിച്ചത് ജസ്റ്റിസ് പി ഗോപിനാഥിന്‍റെ സിംഗിൾ ബഞ്ചാണ്. സംസ്ഥാന സർക്കാർ നൽകിയ ഉപഹർജി പരിഗണിക്കവേയാണ് ദിലീപ് ഇത്തരത്തിലുള്ള വാദപ്രതിവാദങ്ങൾ ഹൈക്കോടതിയിൽ ഉന്നയിച്ചത്. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ദിലീപ് ഉപയോഗിച്ച ഫോണുകൾ അന്വേഷണസംഘത്തിന് നൽകാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ ഉപഹർജി നൽകിയിരിക്കുന്നത്.
ദിലീപിന്‍റെ വസതിയിൽ നിന്ന് അന്വേഷണസംഘം പിടിച്ചെടുത്ത ഫോണുകൾ പുതിയതാണ്. ഇത് 2022 ജനുവരിയിൽ മാത്രമാണ് ദിലീപും സഹോദരൻ അനൂപും ഉപയോഗിച്ച് തുടങ്ങിയത്. പക്ഷെ കേസിൽ നിർണായകം അതിന് മുമ്പ് ദിലീപ് ഉപയോഗിച്ച ഫോണുകളാണ് എന്നാണ് പ്രോസിക്യൂഷൻ വാദം.
Also Read: Video Viral: രണ്ട് പൂച്ചകൾ ചേർന്നാൽ ഒരു 'ഹൃദയം' ഉണ്ടാക്കാമോ?
ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് ആപ്പിൾ ഫോൺ, ഒരു വിവോ ഫോൺ, ദിലീപിന്‍റെ സഹോദരൻ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഹുവായ് ഫോൺ എന്നിവ അന്വേഷണം തുടങ്ങിയപ്പോൾ മാറ്റിയെന്നും അന്വേഷണസംഘത്തിന് മുൻപിൽ ഹാജരാക്കിയത് പുതിയ ഫോണുകളാണെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഫോണുകൾ മാറ്റിയെന്ന കാര്യത്തിൽ ദിലീപ് തർക്കിക്കുന്നില്ല. പക്ഷേ ഫോൺ കൈമാറുന്നത് തന്‍റെ സ്വകാര്യതയെ ബാധിക്കുമെന്ന് ദിലീപ് ശക്തമായി വാദിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...