ഇത്തവണയും മുടക്കിയില്ല, ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ ചിപ്പി
അടുത്ത തവണയെങ്കിലും ക്ഷേത്ര പരിസരത്ത് പൊങ്കാല ഇടണമെന്ന ആഗ്രഹവും ചിപ്പി പങ്കുവച്ചു.
ആറ്റുകാൽ അമ്മയ്ക്ക് എല്ലാ കൊല്ലവും മുടങ്ങാതെ പൊങ്കാലയിടുന്ന ചില താരങ്ങളുണ്ട്. അവരിൽ ഏറ്റവും ശ്രദ്ധ നേടിയിട്ടുള്ളത് ചിപ്പിയാണ്. ഏതാണ്ട് 20 വർഷത്തിന് മേലെയായി ചിപ്പി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇത്തവണയും വീട്ടിൽ തന്നെയാണ് താരം പൊങ്കാലയിടുന്നത്. അടുത്ത തവണയെങ്കിലും ക്ഷേത്ര പരിസരത്ത് പൊങ്കാല ഇടണമെന്ന ആഗ്രഹവും ചിപ്പി പങ്കുവച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...