കോഴിക്കോട് : പരസ്യചിത്ര മോഡലും നടിയുമായ കാസര്‍കോട് സ്വദേശിനി ഷഹാന ഭർത്താവ്  സജ്ജാദിന്‍റെ മടിയില്‍ മരിച്ച് കിടക്കുകയായിരുന്നുവെന്ന് വിവരമറിഞ്ഞെത്തിയ അയൽവാസികൾ. മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപണമുന്നയിച്ചതോടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.    


COMMERCIAL BREAK
SCROLL TO CONTINUE READING

കാസർകോട് ചെറുവത്തൂർ സ്വദേശിയായ ഷഹനയെ പറമ്പിൽ ബസാറിലെ വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടത്. ജനലഴിയിൽ തൂങ്ങിയ  നിലയിലായിരുന്നു മൃതദേഹം. എന്നാൽ, ഷഹനയെ കണ്ടത് സജാദിന്റെ മടിയിലായിരുന്നുവെന്ന്  വിവരമറിഞ്ഞെത്തിയ അയൽവാസികൾ പൊലീസിന് മൊഴി നൽകി.  മരണസമയത്ത് ഭർത്താവ്  സജാദ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്നാണ്  ഷഹനയുടെ ബന്ധുക്കൾ സ്ഥലത്തെത്തിയത്. മരണത്തിൽ ദൂരുഹതയുണ്ടെന്ന ആരോപണവുമായി ഷഹനയുടെ കുടുംബം രംഗത്തെത്തിയതോടെ ഷഹനയുടെ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 


ഒന്നര വർഷം മുൻപാണ് സജാദും, ഷഹനയും തമ്മിൽ വിവാഹം നടന്നത്.  ഭർത്താവും ബന്ധുക്കളും സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്നും പണത്തിന് വേണ്ടി ഷഹനയെ സജാദ് നിരന്തരം ഉപദ്രവിച്ചിരുവെന്നും ഷഹനയുടെ കുടുംബം പറയുന്നു. ഷഹനയെ മരിച്ച നിലയിൽ കണ്ടത്തിയ വാടക വീട്ടിൽ മെഡിക്കൽ കോളേജ് ACP സുദർശന്റെ നേതൃത്വത്തിലുള്ള  പൊലീസ് സംഘവും ഫോറൻസിക് സംഘവും  നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കണ്ടെടുത്തു.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...