വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ രൂക്ഷ വിമർശനവുമായി നടി സാധിക വേണുഗോപാൽ രംഗത്ത്.  ഇവരെ ഒക്കെ വിളിച്ചു പരാതി പറയുന്നതിലും നല്ലത് മരിക്കുന്നതു തന്നെയാണെന്നാണ് സാധിക പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്റെ അമർഷം ഫെയ്സ്ബുക്കിലൂടെയാണ് താരം രേഖപ്പെടുത്തിയത്.  ഭർത്താവും അമ്മായിയമ്മയും തന്നെ പീഡിപ്പിക്കുന്നതായി പരാതിപ്പെട്ട യുവതിയോടുള്ള വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്റെ (MC Josefine) സമീപനത്തിൽ പ്രതികരിക്കുകയായിരുന്നു സാധിക. 


Also Read: "ഭർത്താവ് ഉപദ്രവിക്കുന്നത് പൊലീസിൽ അറിയിച്ചോ? ഇല്ല, എന്നാൽ പിന്നെ അനുഭവിച്ചോ ട്ടോ" സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുടെ വാക്കുകൾക്കെതിരെ സോഷ്യൽ മീഡിയ


സാധികയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇപ്രകാരമായിരുന്നു "ഇതിലും ഭേദം ആത്മാഹുതി തന്നെയാ!!!!
പട പേടിച്ചു പന്തളത്തു ചെന്നപ്പോ പന്തം കൊളുത്തി പട എന്നൊക്കെ കേട്ടിട്ടേ ഉള്ളു ഇതാ ഇപ്പൊ കാണുകയും ചെയ്തു.  ഇവരെ ഒക്കെ വിളിച്ചു പരാതി പറയുന്നതിലും നല്ലത് മരിക്കുന്നതു തന്നെയാ.  പ്രശ്നത്തിൽ നിൽക്കുന്നവർക്ക് ഉപദേശം കൊടുക്കാനല്ല ഒരാളെ ആവശ്യം അവരെ ഒന്ന് കേൾക്കാൻ ആണ്. ഇവരുടെ ഒക്കെ വീട്ടിൽ ഉള്ള ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും അവസ്ഥ എന്താണോ എന്തോ?' 


സാധികയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു..



Also Read: Mc Josephine Controversy: അനുഭവിച്ചോളു എന്ന് ജോസഫൈൻ പറഞ്ഞത് വെറുതെയല്ല, അനുഭവിക്കേണ്ടത് അല്ലെങ്കിലുംസാധാരണ ജനങ്ങൾ തന്നെയാണ്


വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ നിരവധി പേരാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.  കമ്മീഷൻ ചെയർപേഴ്സണിന്റെ ഇത്തരത്തിലുള്ള നിലപാടിനെതിരെ #GoBackJosephine എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.  


നേരത്തെയും എംസി ജോസഫൈനെതിരെ പരാതി വന്നിട്ടുണ്ട്. കിടപ്പ് രോഗിയായ വയോധികയോട് പരാതി നൽകാൻ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടതും, മുൻ എംഎൽഎ പി.കെ ശശിക്കെതിരെ ഉയർന്ന് ലൈംഗികാരോപണത്തിൽ സിപിഎം പാർട്ടി അന്വേഷിച്ച് നടപടിയെടുത്തോളുമെന്നൊക്കെയുള്ള വിവാദ പരമാർശങ്ങൾ ഇപ്പോഴും മങ്ങിയിട്ടില്ല.  അതിനിടെയാണ് ഇത്തരം ഒരു പരാമർശവും.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക