പാർട്ടി കോടതി പരാമർശം, ജോസഫൈനെതിരെ ദേശീയ വനിതാ കമ്മീഷൻ

പാർട്ടി ചിലപ്പോൾ കോടതിയും പോലീസ് സ്റ്റേഷനുമാണെന്ന വിവാദ പരാമർശം നടത്തിയ കേരള വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ. 

Last Updated : Jun 7, 2020, 05:39 PM IST
പാർട്ടി കോടതി പരാമർശം, ജോസഫൈനെതിരെ ദേശീയ വനിതാ കമ്മീഷൻ

പാർട്ടി ചിലപ്പോൾ കോടതിയും പോലീസ് സ്റ്റേഷനുമാണെന്ന വിവാദ പരാമർശം നടത്തിയ കേരള വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈനെതിരെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ. 

വനിതാ കമ്മീഷൻ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്നും, സംസ്ഥാനസർക്കാരിൻ്റെ നിർദേശമനുസരിച്ചല്ല പ്രവർത്തിക്കേണ്ടതെന്നും രേഖാ ശർമ്മ പറഞ്ഞു.

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പ്രവർത്തിക്കുന്നത് രാഷ്ട്രീയ താല്പര്യത്തിനനുസരിച്ചാണെന്നും Rekha Sharma ആരോപിച്ചു.

Also Read: പാർട്ടിയാണ് കോടതി, പാർട്ടി തന്നെ പോലീസും!!!

പീഡനത്തിന് ഇരയായ സ്ത്രീയുടെ സുരക്ഷയ്ക്കും അവർക്ക് നീതി ഉറപ്പിക്കുന്നതിനുമായി പക്ഷപാതമില്ലാതെ പ്രവർത്തിക്കണം. തിരവനന്തപുരത്ത് യുവതിയെ ഭർത്താവിന്റെ നേതൃത്വത്തിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ സംസ്ഥാന പൊലീസ് മേധാവിയോട് ഏഴുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ദേശീയ വനിത കമ്മിഷൻ അധ്യക്ഷ ആവശ്യപ്പെട്ടു.

MC Josephine നടത്തിയ വിവാദപരാമർശത്തിൽ പ്രതിഷേധം അറിയിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തിരിക്കാൻ ജോസഫൈൻ അർഹയല്ലെന്നായിരുന്നു പൊതുവായ അഭിപ്രായം.

More Stories

Trending News