വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിൽ തടസം നേരിടുന്നനതിനെ തുടർന്ന് സർക്കാരിനെ ആശങ്ക അറിയിച്ച് അദാനി ഗ്രൂപ്പ്. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിട്ട് 53 ദിവസമായെന്നും നൂറുകോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും  അദാനി ഗ്രൂപ്പ് സർക്കാറിന് അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ സമരം തുടരുന്ന സാഹചര്യത്തല്‍ അടുത്ത വർഷവും നിർമ്മാണം പൂർത്തിയാകില്ലെന്ന് ആശങ്ക ഉണ്ടെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2019 ൽ തുറമുഖം കമ്മീഷൻ ചെയ്യാനായിരുന്നു അദാനി ഗ്രൂപ്പിന് നൽകിയിട്ടുള്ള കരാറിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ മോശം കാലാവസ്ഥയും പാറയുടെ ലഭ്യതക്കുറവും തുറമുഖ നിർമ്മാണം പൂർത്തിയാക്കുന്നതിൽ കാലതാമസം നേരിടെണ്ടി വന്നു. ഈ പ്രതിസന്ധിക്കിടയിലാണ് തുറമുഖ കവാടത്തിൽ ലത്തീൻ സഭ മത്സ്യതൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് സമരം ആരംഭിച്ചത്. ഹൈക്കോടതി അടക്കം ഇടപെട്ട് സമരം പന്തൽ പൊളിച്ചു നീക്കണമെന്ന നിർദേശം സമരക്കാർക്ക് നൽകിയെങ്കിലും ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. 


ALSO READ: വിഴിഞ്ഞത്തെ സമരപ്പന്തല്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി : പൊളിക്കില്ലെന്ന് സമര സമിതി


സമരം ആരംഭിച്ച് 80 ദിവസം പിന്നിട്ടു.  കഴിഞ്ഞ 53 ദിവസമായി തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാതിരുന്ന ദിവസങ്ങളിൽ കരാറുകാരന് 100 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഈ കാലയളവിൽ കാടലിൽ ഉൾപ്പെടെയുള്ള ഒരു നിർമാണ പ്രവർത്തനങ്ങൾ പോലും നടന്നിട്ടില്ല. മറ്റു പണികൾക്കായുള്ള പാറ ഉൾപ്പെടെയുള്ള സാമഗ്രികൾ തുറമുഖത്തിനകത്തേക്ക് എത്തിക്കാനും സാധിക്കുന്നില്ല എന്ന ആശങ്കയും അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.


സമര സമിതിയും സർക്കാരുമായി ചേർന്ന് തുറമുഖ കവാടത്തിലെ സമരം അവസാനിപ്പിച്ചാൽ മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുള്ളൂ.നിർമ്മാണം പൂർത്തിയായാൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മദർ പോർട്ട് ആയിരിക്കും വിഴിഞ്ഞം തുറമുഖം .ഈ സാഹചര്യത്തിലാണ് തുറമുഖത്തിന്റെ കമ്മീഷൻ ഉൾപ്പെടെയുള്ള നടപടികളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.