വിഴിഞ്ഞത്തെ സമരപ്പന്തല്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി: പൊളിക്കില്ലെന്ന് സമര സമിതി

നിര്‍മാണസ്ഥലത്തേക്ക് പ്രവേശിക്കാന്‍ സമരപ്പന്തല്‍ പ്രശ്നമാണെന്ന് അദാനി ഗ്രൂപ്പിന്റെ വാദം

Written by - Zee Malayalam News Desk | Last Updated : Oct 7, 2022, 03:03 PM IST
  • സമരപന്തൽ പൊളിക്കില്ലെന്ന് വിഴിഞ്ഞം സമരസമിതി
  • പന്തൽ പൊളിക്കുന്നത് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് ഫാ.യൂജിൻ പെരേര
  • വിഷയത്തിൽ വിദഗ്ദ സമിതിയെ അഗീകരിക്കില്ലെന്നും സമരസമിതി പറഞ്ഞു
വിഴിഞ്ഞത്തെ സമരപ്പന്തല്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി: പൊളിക്കില്ലെന്ന് സമര സമിതി

കൊച്ചി : വിഴിഞ്ഞത്തെ സമരപ്പന്തല്‍ പൊളിച്ചു നീക്കണമെന്ന് സമരക്കാരോട് ഹൈക്കോടതി. അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. നിര്‍മാണസ്ഥലത്തേക്ക് പ്രവേശിക്കാന്‍ സമരപ്പന്തല്‍ പ്രശ്നമാണെന്ന് അദാനി ഗ്രൂപ്പിന്റെ വാദിച്ചു.

അതേസമയം സമരപന്തൽ പൊളിക്കില്ലെന്ന് വിഴിഞ്ഞം സമരസമിതി. പന്തൽ പൊളിക്കുന്നത് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് ഫാ.യൂജിൻ പെരേര പറഞ്ഞു. വിഷയത്തിൽ വിദഗ്ദ സമിതിയെ അഗീകരിക്കില്ലെന്നും സമരസമിതി പറഞ്ഞു.

ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. തുറമുഖ നിര്‍മാണത്തിന് തടസങ്ങള്‍ സൃഷ്ടിക്കരുതെന്നും സമരപ്പന്തല്‍ പൊളിച്ചുനീക്കണമെന്നും ജില്ലാ ഭരണകൂടത്തോട് ഉള്‍പ്പെടെ ഹൈക്കോടതി മുന്‍പ് ആവശ്യപ്പെട്ടിരുന്നു. നിര്‍മാണസ്ഥലത്തേക്ക് വാഹനമെത്തിക്കുന്നതിന് ഉള്‍പ്പെടെ തടസമുണ്ടെന്നാണ് അദാനി ഗ്രൂപ്പ് കോടതിയില്‍ വാദിച്ചിരുന്നത്. പൊലീസ് നിഷ്‌ക്രിയമാണെന്നും അദാനി ഗ്രൂപ്പ് ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News