ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; അന്വേഷണ ചുമതലയിൽ നിന്നും കലക്ടറെ നീക്കി
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഇനി അന്വേഷിക്കുക എ ഗീത ഐഎഎസ് ആയിരിക്കും.
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണ ചുമതലയിൽ നിന്നും കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയനെ നീക്കി. കലക്ടർക്കെതിരെ ആരോപണം ഉയർന്നതോടെയാണ് അന്വേഷണ ചുമതലയിൽ നിന്നും നീക്കിയത്. തുടരന്വേഷണ ചുമതല ലാൻഡ് റവന്യൂ ജോയിൻ കമ്മീഷണർക്കാണ്. നവീൻ്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എ ഗീത ഐഎഎസ് വിശദമായി അന്വേഷിക്കും. കലക്ടറെ സ്ഥാനത്ത് നിന്ന് മാറ്റുമെന്നും റിപ്പോർട്ടുണ്ട്.
അരുണ്‍ കെ വിജയന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുമെന്നാണ് വിവരം. മൊഴിയെടുക്കാന്‍ പൊലീസ് അനുമതി തേടിയിട്ടുണ്ട്. അതേസമയം യാത്രയയപ്പ് യോഗത്തിൽ ദിവ്യ വരുന്നതും എഡിഎമ്മിനെതിരെ സംസാരിക്കുന്നതും കലക്ടർ അറിഞ്ഞിരുന്നുവെന്ന ആരോപണം ശക്തമാണ്. കലക്ടറുടെ ഫോൺ വിളി രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘം പരിശോധിച്ചേക്കുമെന്നാണ് വിവരം. അതേസമയം കലക്ടർ ഓഫീസിൽ വന്നാൽ ശക്തമായി പ്രതിഷേധിക്കാനാണ് സർവീസ് സംഘടനകളുടെ തീരുമാനം. തിങ്കളാഴ്ചയാകും ദിവ്യയുടെ മുൻകൂർജാമ്യപേക്ഷ കോടതി തിങ്കളാഴ്ചയാവും പരിഗണിക്കുക.
നവീന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി കലക്ടർ കഴിഞ്ഞ ദിവസം നവീന്റെ കുടുംബത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ ഇതിൽ കുടുംബ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.