ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; കണ്ണൂർ കളക്ടറുടെ മൊഴിയെടുത്തു
കളക്ടറുടെ വസതിയിൽ എത്തിയാണ് കണ്ണൂർ ടൗൺ എസ് എച്ച് ഒ ശ്രീജിത്ത് കോടേരി മൊഴിയെടുത്തത്.
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴിയെടുത്തു. രാത്രി ഔദ്യോഗിക വസതിയിൽ എത്തിയാണ് മൊഴിയെടുത്തത്. കണ്ണൂർ ടൗൺ എസ് എച്ച് ഒ ശ്രീജിത്ത് കോടേരിയാണ് കളക്ടറുടെ മൊഴിയെടുത്തത്.
കളക്ടർ ക്ഷണിച്ചിട്ടാണ് താൻ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ എത്തിയതെന്നായിരുന്നു പിപി ദിവ്യ മുൻകൂർ ജാമ്യഹർജിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ലായിരുന്നെന്നും സ്റ്റാഫ് കൗൺസിലാണ് പരിപാടി സംഘടിപ്പിച്ചതെന്നുമായിരുന്നു കളക്ടറുടെ മറുപടി.
കളക്ടറിനെതിരെ നവീന്റെ കുടുംബം മൊഴി നൽകിയതായും റിപ്പോർട്ടുണ്ട്. കളക്ടറുടെ കുമ്പസാരം കേൾക്കേണ്ടെന്നും കലക്ടറുടെ കീഴിൽ നവീൻ കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നതായാണ് വിവരം. അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിപ്പിച്ചുവെന്നും കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.