ADM Naveen Babu: ഫയൽ വൈകിപ്പിച്ചിട്ടില്ല, കൈക്കൂലി വാങ്ങിയതിനും തെളിവില്ല; നവീൻ പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായി
കൈക്കൂലി വാങ്ങിയതിനും ഫയൽ പൂഴ്ത്തിവെച്ചതിനും തെളിവില്ലെന്നാണ് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തൽ
കണ്ണൂർ: ചെങ്ങളായിലെ പെട്രോൾ പമ്പിന് എഡിഎം നവീൻ ബാബു എൻഒസി നൽകിയത് നിയമപരമായിട്ടാണെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തൽ. ബോധപൂർവം ഫയൽ വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ല. ഇന്നോ നാളെയോ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറും. അതിനിടെ താൻ ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പിലേക്ക് താൻ ക്ഷണിച്ചില്ലെന്ന് കണ്ണൂർ കലക്ടര്‍ നേരത്തെ മൊഴി നൽകിയിട്ടുണ്ട്. കൈക്കൂലി കൊടുത്തുവെന്ന് ആരോപണം ഉന്നയിച്ച പ്രശാന്തനിൽ നിന്നു മൊഴി എടുത്തിരുന്നു. എന്നാൽ അതേ സമയം, റവന്യൂ വകുപ്പ് സംഘത്തിന് മുന്നിൽ മൊഴി നൽകാൻ പി പി ദിവ്യ തയ്യാറായിട്ടില്ല.