തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്.  ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന മീറ്റ് ദ് പ്രസ്സിൽ അടൂർ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന. നിലവിലെ വിവാദങ്ങളിലെ അതൃപ്തിയാണ് അടൂരിനെ രാജിവെയ്‌ക്കാനുള്ള തീരുമാനത്തിലേക്ക്  നയിച്ചതെങ്കിലും രാജിയിൽ നിന്നും അടൂരിനെ പിന്തിരിപ്പിക്കാനുള്ള അനുനയ നീക്കങ്ങൾ സർക്കാർ തുടരുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: KR Narayanan Film Institute : കെ.ആർ നാരയണൻ ഇൻസ്റ്റിറ്റ്യുട്ടിലെ വിദ്യാർഥി സമരം ഒത്തുതീർപ്പായി; സംവരണ മാനദണ്ഡങ്ങൾ സർക്കാർ തീരുമാനിക്കുമെന്നും മന്ത്രി


കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിനെ തുടർന്ന് സിനിമ മേഖലയിൽ നിന്നടക്കം അടൂർ ഗോപാലകൃഷ്ണനെതിരെ ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു. കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടർ സ്ഥാനത്തു നിന്നും ശങ്കർ മോഹൻ രാജിവച്ചതിന് പിന്നാലെ തന്നെ അടൂർ ഗോപാലകൃഷ്ണനും രാജിവയ്ക്കാൻ ആലോചിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. എന്നിട്ടും അടൂർ ഗോപാലകൃഷ്ണൻ രാജിക്ക് ഒരുങ്ങുന്നുവെന്നാണ് സൂചന.  മാർച്ച് 31 വരെയാണ് ചെയർമാൻ സ്ഥാനത്തിന്റെ കാലാവധി ബാക്കിയുള്ളത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.