തിരുവനന്തപുരം: ജെബിയുടെ ആസ്തി11.14 കോടി. എ.എ റഹീമിന് ആകെയുളളത് 26,000 രൂപയുടെ ആസ്തിമാത്രം.പി.സന്തോഷ് കുമാറിന്റെ ആസ്തി 10 ലക്ഷം.
കേരളത്തിൽ നിന്നുളള രാജ്യസഭാ സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരം ഇങ്ങനെ.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാ സ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്ന കോൺഗ്രസ് പ്രതിനിധിയായ ജെബി മേത്തർ ആണ്. 11.14 കോടി രൂപയുടെ സമ്പാദ്യമാണ് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ കൂടിയായ ജെബി മേത്തർക്കുള്ളത്.പാരമ്പ്യ സ്വത്തുകൾ കൂടി ഉൾപ്പെടുന്നതാണ് നിലവിലെ ആസ്തിയെന്ന് നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. 


75 ലക്ഷം രൂപയുടെ വീടും 87 ലക്ഷത്തിലേറെ രൂപ വില വരുന്ന ആഭരണങ്ങളും നിലവിലുണ്ട്. 46.16 ലക്ഷത്തിന്റെ  ബാധ്യതയും ജെബി മേത്തറുടെ പേരിലുണ്ട്.ഭർത്താവിന്റെ പേരിൽ 41 ലക്ഷം രൂപ വിലയുള്ള ബെൻസ് കാറുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. വിവിധ കാലഘട്ടങ്ങളിലെ സമരങ്ങളുടെ പേരിൽ 11 കേസുകളാണ് ജെബി മോത്തർക്കെതിരെ ഉളളത്. ഇതിൽ നാല് കേസുകളിൽ പിഴ ചുമത്തിയതായും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.


സിപിഐ സ്ഥാനാർത്ഥി പി.സന്തോഷ് കുമാറിന്റെ  പേരിലുളളത്  10 ലക്ഷം രൂപയുടെ കൃഷി ഭൂമിയാണ്. 10,000 രൂപയാണ് കൈവശമുളളത്. ഭാര്യയുടെ പേരിൽ നാല് ലക്ഷത്തിന്റെ  ഭൂമിയും നാല് ലക്ഷം രൂപയുടെ ആഭരണങ്ങളുമുണ്ട്. കൈവശമുള്ളത് 15,000 രൂപയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.


സിപിഎം പ്രതിനിധി എ.എ. റഹീമാണ് ഏറ്റവും ആസ്തി കുറവുളള രാജ്യസഭാ സ്ഥാനാർത്ഥി. ആകെയുളളത് 26,304 രൂപയുടെ  ആസ്തി മാത്രം. റഹീമിന്റെ കൈവശം 800 രൂപയും ഭാര്യ അമൃതയുടെ കൈവശം 1,100 രൂപയും മാത്രമാണുളളത്. 


റഹീമിന് പോസറ്റൽ അക്കൗണ്ടിൽ ഉള്ള നിക്ഷേപം കേവലം 500 രൂപ മാത്രമാണെന്നും ഒരു രൂപ പോലും വരുമാനമില്ലെന്നും സത്യവാങ്മൂലത്തി‌ൽ  വ്യക്തമാക്കുന്നു. 
ഭാര്യയുടെ  പേരിൽ 4.5 ലക്ഷം രൂപ വില മതിക്കുന്ന വസ്തുവും ആറ് ലക്ഷം രൂപയുടെ വാഹനവുമുണ്ട്. 37 ക്രിമിനൽ കേസുകളും റഹീമിന്റേ പേരിലുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ