എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ NIA വിട്ടയച്ചു.   കൊച്ചിയിലെ NIA ആസ്ഥാനത്ത് വച്ചായിരുന്നു ചോദ്യം ചെയ്യൽ.  ഏകദേശം 8-9 മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം രാത്രി എട്ടേകാലോടെയാണ് ശിവശങ്കർ പുറത്തുവന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

പുറത്തിറങ്ങി വന്ന അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറഞ്ഞില്ല.  മൂന്നാമത്തെ തവണയാണ് NIA ശിവശങ്കറിനെ (shivashankar) ചോദ്യം ചെയ്തത്.  ഇത്തവണ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയേയും ശിവശങ്കറിനേയും ഒരുമിച്ചിരുത്തിയാണ് NIA ചോദ്യം ചെയ്തത്.   


Also read: Gold smuggling case: സ്വപ്നയേയും ശിവശങ്കറിനേയും NIA ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു  


സ്വപ്ന സുരേഷ് (Swapna Suresh) ഡിലീറ്റ് ചെയ്ത വാട്ട്സ്ആപ് ചാറ്റുകൾ NIA വീണ്ടെടുത്തിരുന്നു.  ഇതിൽ നിന്നും ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്.  സ്വപ്നയുമായി അടുത്ത അബന്ധം ഉണ്ടെങ്കിലും സ്വർണ്ണക്കടത്തുമായി തനിക്ക് യതോര് ബന്ധവുമില്ലയെന്നാണ് ശിവശങ്കരന്റെ നിലപാട്.  


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234