പൂപ്പാറ: ചക്കക്കൊമ്പന് പിന്നാലെ ഇടുക്കി പൂപ്പാറ ടൗണിലിറങ്ങി മുറിവാലൻ കൊമ്പൻ. ഇന്ന് രാവിലെ 7 മണിയോട് കൂടിയാണ് കാട്ടാന കൊച്ചി - ധനുഷ്കോടി ദേശീയപാതയിലൂടെ പൂപ്പാറ ടൗണിന് സമീപം എത്തിയത്. ഏറെനേരം മേഖലയിലെ തേയിലക്കാട്ടിൽ ചെലവഴിച്ച കൊമ്പൻ പിന്നീട് എസ്റ്റേറ്റ് പൂപ്പാറ ഭാഗത്തേക്ക് മാറി.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം ചക്കക്കൊമ്പൻ ടൗണിന് സമീപം എത്തി ഭീതി പടർത്തിയിരുന്നു. ഇതിനു ശേഷം ഇന്ന് രാവിലെയാണ് മുറിവാലനും മേഖലയിൽ എത്തിയത്. കൊച്ചി - ധനുഷ്കോടി ദേശീയപാത മുറിച്ചു കടന്ന കൊമ്പൻ ടൗണിലേക്ക് കടക്കുവാൻ ശ്രമിച്ചു. നാട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ആന പിന്തിരിഞ്ഞു. പിന്നീട് തോട്ടത്തിൽ ഏറെനേരം ചെലവഴിച്ച ശേഷമാണ് ജനവാസമേഖലയിൽ നിന്നും മാറിയത്.


ALSO READ: മണ്ണിനടിയില്‍ ജീവന്റെ തുടിപ്പ്? ശക്തമായ സിഗ്‌നല്‍ ലഭിച്ചു; മുണ്ടക്കൈയില്‍ അസാധാരണ രക്ഷാദൗത്യം


കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ ടാങ്ക് കുടിയിൽ ഒരാളുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിനു ശേഷം കാട്ടാനക്കൂട്ടം വീടുകൾക്കും കൃഷിയിടങ്ങൾക്കും നേരെ ആക്രമണവും നടത്തിയിരുന്നു. മേഖലയിൽ ആർ ആർ ടിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് ആരോപണം.


കനത്ത മഴ; ഇടുക്കിയിൽ വ്യാപക നാശ നഷ്ടം


കനത്ത മഴയിൽ ഇടുക്കിയിൽ വ്യാപക നാശ നഷ്ടം. മൂന്നാർ ഗ്യാപ് റോഡിൽ മല ഇടിഞ്ഞു. ഹൈറെഞ്ചിലെ വിവിധ മേഖലകളിൽ മണ്ണിടിച്ചിൽ ഉണ്ടായി. 


ഗ്യാപ് റോഡിൽ നിന്നും ബൈസൺ വാലി റോഡിലേയ്ക്ക് ഇറങ്ങുന്ന ഭാഗത്താണ് മല ഇടിഞ്ഞത്. കൂറ്റൻ പാറക്കല്ലുകൾ അടക്കം റോഡിലേയ്ക്ക് പതിച്ചു. ദേശീയ പാതയിൽ അടിമാലി മുതൽ മൂന്നാർ വരെയുള്ള വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. നെടുങ്കണ്ടം കൽകൂന്തലിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. അഞ്ചുരുളി ഭാസി വളവിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. വൻ തോതിൽ കൃഷിയും നശിച്ചു. കഞ്ഞികുഴി വിജയൻ സിറ്റിയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു. മാങ്കുളം കുറത്തികുടിയില് പാലം തകർന്നു. ജില്ലയിലെ അണക്കെട്ടുകളിലും ജലനിരപ്പ് ഉയർന്നു. കല്ലാർ കുട്ടി, പൊന്മുടി, മാട്ടുപ്പെട്ടി അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നുണ്ട്. 


ഇരട്ടയാർ, കല്ലാർ തുടങ്ങിയ ഡാമുകളിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലാണ്. ഇടുക്കി ഡാമിൽ നിലവിൽ പരമാവധി സംഭരണ ശേഷിയുടെ 55 ശതമാനത്തോളം വെള്ളം ഉണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.