കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച വയനാട്ടിലെ മുണ്ടക്കൈയില്‍ അസാധാരണ രക്ഷാദൗത്യം. നാലാം ദിനം രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ റഡാറില്‍ ജീവിന്റെ തുടിപ്പ് കണ്ടെത്തി. അത്യാധുനിക തെര്‍മല്‍ ഇമേജ് റഡാര്‍ (ഹ്യൂമന്‍ റെസ്ക്യൂ റഡാര്‍) ഉപയോഗിച്ചുള്ള പരിശോധനയിലായിരുന്നു കണ്ടെത്തല്‍.
ഒരു കെട്ടിടത്തിനടിയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. സിഗ്നല്‍ ലഭിച്ചതിന് പിന്നാലെ ഈ മേഖലയില്‍ ദ്രുതഗതിയിലുള്ള തെരച്ചിലാണ് നടത്തിയത്. വീടും കടയും ഒരുമിച്ച് ഉണ്ടായിരുന്ന കെട്ടിടത്തിനടിയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. എന്നാല്‍, പരിശോധനയില്‍ കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ സിഗ്നല്‍ മറ്റേതെങ്കിലും ജീവിയുടേതാകാം എന്ന നിഗമനത്തിലേയ്ക്ക് ദൗത്യസംഘം എത്തുകയായിരുന്നു.
പരിശോധന നിര്‍ത്തി ഉദ്യോഗസ്ഥര്‍ മടങ്ങിയെങ്കിലും പരിശോധന തുടരാന്‍ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് എല്ലാവരും തിരിച്ചെത്തുകയായിരുന്നു. മണ്ണിനടിയില്‍ നിന്ന് തുടര്‍ച്ചയായി ശ്വാസത്തിന്റെ ശക്തമായ സിഗ്നല്‍ ലഭിച്ചതോടെ രക്ഷാപ്രവര്‍ത്തനം വീണ്ടും ഊര്‍ജ്ജിതമായി. റഡാറിലെ ബ്രെത്ത് സിഗ്നല്‍ കണ്ടെത്താനായി ദൗത്യസംഘം വീണ്ടും മടങ്ങിയെത്തുകയും പരിശോധന തുടരുകയും ചെയ്തു. രാത്രി വൈകിയും തിരച്ചില്‍ നടത്താനായി ഫ്ലഡ് ലൈറ്റുകള്‍ ഉള്‍പ്പെടെ മേഖലയിലേയ്ക്ക് എത്തിച്ചിട്ടുണ്ട്. ആംബുലന്‍സിന്റെ സേവനവും സജ്ജമാക്കിയിട്ടുണ്ട്.
നിലവില്‍ മുണ്ടക്കൈയില്‍ സിഗ്നല്‍ ലഭിച്ചിടത്ത് രക്ഷാദൗത്യം പുരോഗമിക്കുകയാണ്. ഉരുൾപൊട്ടലിൽ അകപ്പെട്ട കെട്ടിടം അപകാടവസ്ഥയിലായത് രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ദൗത്യമേഖല പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഇപ്പോഴും മുണ്ടക്കൈ ടോപ്പിൽ റഡാർ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്. രാത്രിയായതിനാൽ സിഗ്നലുകൾ വേഗത്തിലും കൃത്യതയോടെയും ലഭിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.