Delhi Farmers Riot: കർഷക ‌പ്രക്ഷോഭത്തിൽ Delhi Police 22 കേസുകൾ രജിസ്റ്റർ ചെയ്തു, നൂറിൽ അധികം പൊലീസുകാർക്ക് പരിക്ക്
ഡൽഹിയിൽ കർഷക Tractor Rally ക്കിടിയിൽ ഉണ്ടായ പ്രക്ഷോഭത്തിനെതിരെ Delhi Police 22 കേസുകൾ രജിസ്റ്റർ ചെയ്തു.  കിഴക്കൻ മേഖലയിലായി 5 കേസുകളാണ് രജിസ്റ്റ‌‍ർ ചെയ്തിരിക്കുന്നത്. നൂറിലധികം പൊലീസ് സേന അംഗങ്ങൾക്കാണ് പരിക്കേറ്റിട്ടുള്ളതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Delhi Farmers Riot: ITOൽ യുവകർഷകൻ മരിച്ചത് ട്രാക്ടറുടെ നിയന്ത്രണം നഷ്ടപ്പെട്ട്, Video പുറത്ത് വിട്ട് Delhi Police
Delhi ൽ കർഷകരുടെ പ്രക്ഷോഭത്തിനിടെ മരിച്ച യുവകർഷകന്റെ മരണ കാരണം ട്രാക്ടറിന്റെ നിയന്ത്രണം വിട്ട് താഴെ വീണതിനെ തുടർന്നാണെന്ന് ഡൽഹി പൊലീസ്. ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോ Delhi Police പുറത്ത് വിട്ടു. Delhi ITO ൽ വെച്ച് നടന്ന് കർഷക പ്രക്ഷോഭത്തിനിടെയാണ് ഉത്തരാഖണ്ഡ് സ്വദേശിയായ നവ്ദീപ് സിങാണ് മരിക്കുന്നത്.


നാലു വർഷത്തെ ശിക്ഷാവിധിയ്ക്ക് ശേഷം VK Sasikala ജയിൽമോചിതയായി
അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ ജയിലിൽ കഴിഞ്ഞ AIADMK മുന്‍ ജനറല്‍ സെക്രട്ടറി വി.കെ ശശികല (VK Sasikala) ജയില്‍മോചിതയായി.  നാല് വര്‍ഷത്തെ ശിക്ഷാ കാലാവധിയ്ക്ക് ശേഷമാണ് ശശികല ഇന്ന് ജയിൽ മോചിതയായത്.  പരപ്പന അഗ്രഹാര ജയിലില്‍ മോചന നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.


LDF Meeting : മുന്നണി യോ​ഗത്തിൽ നിന്ന് മാണി സി.കാപ്പൻ വിട്ടു നിന്നു
മുന്നണിക്കുള്ളിൽ പരസ്യമാക്കാത്ത അമർഷം പുകയുന്നതിനിടെ ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്ന എൽ.ഡി.എഫ് മുന്നണി യോ​ഗത്തിൽ നിന്ന് മാണി.സി.കാപ്പൻ വിട്ടു നിന്നു. പവാറുമായുള്ള ചർച്ചക്ക് ശേഷമെ യോ​ഗത്തിൽ പങ്കെടുക്കാനാവു എന്നാണ് അദ്ദേഹം അറിയിച്ചത്.


Kallambalam Accident: മിനിലോറിയും കാറും കൂട്ടിയിടിച്ച് 5 മരണം
കല്ലമ്പലം തോട്ടയ്ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. മരിച്ചവരെല്ലാം കാര്‍ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ്.  കൊല്ലത്തേക്ക് പോകുകയായിരുന്ന മത്സ്യം കയറ്റിവന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്,  


Chelsea പുതിയ കോച്ചായി PSG പുറത്താക്കിയ Thomas Tuchel നെ നിയമിച്ചു


English Premier League ടീം Chelsea FC പുതിയ കോച്ചായി പാരിസ് സെന്റ് ജെർമെന്റെ (PSG) മുൻ മാനേജർ Thomas Tuchel നെ നിയമിച്ചു. പുറത്താക്കപ്പെട്ട Frank Lampard ന് പകരമാണ് ചെൽസി ടുഷേലിനെ നിയമിച്ചത്. രണ്ട് വർഷത്തിലധികമായി പിഎസിജിയുടെ കോച്ചായിരുന്ന ജർമൻകാരനായ ടുഷേൽ കഴിഞ്ഞ മാസമാണ് ഫ്രഞ്ച് ക്ലബിൽ നിന്നും പുറത്താക്കപ്പെട്ടത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.