Kallambalam Accident: മിനിലോറിയും കാറും കൂട്ടിയിടിച്ച് 5 മരണം

മരിച്ചവരെല്ലാം കാര്‍ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ്.  കൊല്ലത്തേക്ക് പോകുകയായിരുന്ന മത്സ്യം കയറ്റിവന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്,  

Written by - Zee Malayalam News Desk | Last Updated : Jan 27, 2021, 11:12 AM IST
  • മരിച്ച അഞ്ചുപേരിൽ വിഷ്ണു, രാജീവ്, അരുണ്‍, സുധീഷ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
  • അപകടത്തെ തുടർന്ന് കാർ കത്തി നശിക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അപകടം.
  • മരിച്ച രണ്ടുപേരുടെ മൃതശരീരം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടുപേരുടേത് വലിയ കുന്ന് ആശുപത്രിയിലേയും ഒരാളുടേത് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ഉള്ളത്.
Kallambalam Accident: മിനിലോറിയും കാറും കൂട്ടിയിടിച്ച് 5 മരണം

തിരുവനന്തപുരം: കല്ലമ്പലം തോട്ടയ്ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ച് (Kallambalam Accident) അഞ്ച് പേര്‍ മരിച്ചു. മരിച്ചവരെല്ലാം കാര്‍ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ്.  കൊല്ലത്തേക്ക് പോകുകയായിരുന്ന മത്സ്യം കയറ്റിവന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്,  

മരിച്ച അഞ്ചുപേരിൽ വിഷ്ണു, രാജീവ്, അരുണ്‍, സുധീഷ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ തിരിച്ചറിയാൻ  കഴിഞ്ഞിട്ടില്ല.  അപകടത്തെ തുടർന്ന് കാർ കത്തി നശിക്കുകയായിരുന്നു.  ഇന്നലെ രാത്രിയായിരുന്നു അപകടം (Kallambalam Accident).  മരിച്ച രണ്ടുപേരുടെ മൃതശരീരം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടുപേരുടേത് വലിയ കുന്ന് ആശുപത്രിയിലേയും ഒരാളുടേത് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് ഉള്ളത്.  

Also Read: Delhi Farmers Riot: സമരം അഴിച്ചുവിട്ടവർ ഇന്ത്യയെ അപമാനിക്കുന്നു-ശോഭാ സുരേന്ദ്രൻ

അപകടം നടന്ന നടനെ പൊലീസ് (Police) എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. രണ്ടുപേർ അപടക സ്ഥലത്ത് വച്ചുതന്നെ മരണമടഞ്ഞു.   സംഭവത്തിൽ മീൻ ലോറിയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയുലെടുത്തിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News