കണ്ണൂർ: കണ്ണൂരിൽ പാചക വാതക ടാങ്കർ ലോറി വീണ്ടും അപകടത്തിൽപ്പെട്ടു. ദേശീയ പാതയിൽ പുതിയ തെരുവിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.  ഇന്ന് പുലർച്ചെ നാലുമാണിയോടെയായിരുന്നു സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചേളാരിയിൽ നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ടാങ്കറിൽ ഗ്യാസ് ഇല്ലാത്തതിൽ വൻ ദുരന്തം ഒഴിവായി. ഗ്യാസ് നിറക്കാനായി മംഗലാപുരത്തേക്ക് പോയ ലോറിയാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറിയത്.   ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പൊലീസ് നിഗമനം. 


Also Read: Covid19 management: സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി രാജ്യത്തുടനീളമുള്ള ഉദ്യോഗസ്ഥരുമായി ഇന്ന് ചർച്ച നടത്തും


അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് വളപട്ടണം പോലീസ് അറിയിച്ചു. പക്ഷേ ടാങ്കർ ലോറി ഇടിച്ചു കയറിയ ചിറക്കൽ ധനരാജ് ടാക്കീസിന് മുന്നിലെ തലശ്ശേരി ഹോട്ടൽ പൂർണമായും തകർന്ന് തരിപ്പണമായി. 


കഴിഞ്ഞദിവസവും കണ്ണൂർ മേലെ ചൊവ്വയിൽ ഗ്യാസ് ടാങ്കർ ലോറി അപകടത്തിൽ പെട്ടിരുന്നു. ബംഗളൂരുവിൽ നിന്ന് പാചകവതകവുമായി എറണാകുളത്തേക്ക് പോയ ടാങ്കർ ലോറി പുലർച്ചെ 3 മണിയോടെ അപകടത്തിൽ പെടുകയായിരുന്നു.  റോഡിൽ നിന്ന് തെന്നിനീങ്ങിയ ലോറി തൊട്ടടുത്ത പറമ്പിലേക്ക് മറിയുകയായിരുന്നു.


https://bit.ly/3b0IeqA