തിരുവനന്തപുരം: എ ഐ ക്യാമറ സ്ഥാപിച്ച പദ്ധതി രണ്ടാം ലാവ്ലിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടെൻഡർ നൽകിയത് വ്യവസ്ഥകൾക്ക് വിരുദ്ധമായാണെന്ന് അദ്ദേഹം ആരോപിച്ചു. യുഡിഎഫ് നേതൃ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രംഗത്തെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പദ്ധതിയുമായി ബന്ധപ്പെട്ട് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം  നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എല്ലാ അഴിമതിയുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് പറഞ്ഞ അദ്ദേഹം പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിനോട് ഏഴ് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. കരാറിന് എതിരെ യുഡിഎഫ് ഉന്നയിച്ച ഏഴ് ചോദ്യങ്ങൾ ജുഡീഷ്യൽ അന്വേഷണത്തിൻറെ ഭാഗമാക്കണമെന്നാണ് വി.ഡി സതീശൻ ആവശ്യപ്പെട്ടിരിക്കുന്നത്. 


ALSO READ: ഇരുചക്ര യാത്രയിൽ കുട്ടി; പിഴ ഒഴിവാക്കാൻ നിയമഭേദഗതി തേടി ഗതാഗത വകുപ്പ്


പ്രതിപക്ഷം ഉന്നയിച്ച ഏഴ് ചോദ്യങ്ങൾ


1) സാങ്കേതികമായും സാമ്പത്തികമായും യോഗ്യതയുള്ള കമ്പനിക്കോ വെണ്ട‍ർക്കോ മാത്രമേ ടെൻഡർ നൽകാൻ സാധിക്കുകയുള്ളു എന്ന് കെൽട്രോൺ ടെൻഡർ ഡോക്യുമെന്റ് നിഷ്കർഷിക്കുന്നു. എന്നാൽ എഐ കാമറ സംബന്ധിച്ചു യാതൊരു സാങ്കേതിക പരിജ്ഞാനവും ഇല്ലാത്ത എസ് ആർ ഐ ടി എന്ന സ്ഥാപനത്തിന് ടെൻഡർ വ്യവസ്ഥകൾക്ക് വിരുദ്ധമായി കാരാർ നൽകിയത് എന്തുകൊണ്ട്?


2) കെൽട്രോൺ ടെൻഡർ ഡോക്യുമെന്റ് പ്രകാരം ഡേറ്റ സുരക്ഷ, ഡേറ്റ മാനേജ്മെൻറ് തുടങ്ങിയ സുപ്രധാനമായ പ്രവൃത്തികൾ ഉപകരാറായി നൽകാൻ പാടില്ല. ഈ വ്യവസ്ഥകൾക്ക് വിപരീതമായി എസ്.ആർ.ഐ.ടി. ഉപകരാർ നൽകിയത് എന്തുകൊണ്ട്?


3) ഹൈവേകളും, പാലങ്ങളും അടക്കം പണിയുന്ന എ.ഐ. ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത അശോക ബിൽഡ്കോൺ ലിമിറ്റഡ് എന്ന എസ്.ആർ.ഐ. ടി.എലിന്റെ കരാർ ജോലികൾ നിർവഹിക്കുന്ന സ്ഥാപനത്തിന് എസ്.ആർ.ഐ. ടി.എലിനു കരാർ ലഭിക്കാൻ സാഹചര്യമൊരുക്കിയതിന്റെ കാരണം വിശദമാക്കാമോ?


4) സ്വന്തമായി കരാർ നിർവ്വഹിക്കാൻ സാമ്പത്തികമായി സാധിക്കാത്ത എസ്.ആർ.ഐ. ടി. എന്ന സ്ഥാപനം കരാർ ലഭിച്ച ഉടൻ തന്നെ സാമ്പത്തികമായി സഹായം ലഭ്യമാക്കാൻ ആദ്യം അൽഹിന്ദ് എന്ന സ്ഥാപനവുമായും ശേഷം ലൈറ്റ്മാസ്റ്റർ, പ്രസാഡിയോ എനീ സ്ഥാപനങ്ങളുമായും കരാർ വ്യവസ്ഥകൾക്ക് വിപരീതമായി ഉപകരാറുകൾ ഉണ്ടാക്കാൻ അനുമതി നൽകിയത് എന്തിനാണ്? ഏപ്രിൽ 12 ലെ മന്ത്രിസഭ യോഗത്തിൽ ഗതാഗത മന്ത്രി സേഫ് കേരള പദ്ധതിക്കുള്ള സമഗ്ര ഭരണാനുമതിക്ക് അനുമതി തേടി സമർപ്പിച്ച രേഖകളിൽ നിന്നും കരാർ നേടിയ കമ്പനിയുടെ വിവരങ്ങൾ മറച്ചു വെച്ചതു എന്തുകൊണ്ടാണ്?


5) കെൽട്രോൺ നൽകിയ കരാറിലെ എല്ലാ ജോലികളും എസ് ആർ ഐ ടി ഉപകരാരാറായി മറ്റു സ്ഥാപനങ്ങളെ ഏല്പിച്ചുകൊണ്ടു എസ് ആർ ഐ ടിക്ക് മൊത്തം തുകയുടെ 6%, അതായതു ഒമ്പത് കോടി സർവീസ് ഫീസിനത്തിൽ(കമ്മീഷൻ) നൽകാനുള്ള വ്യവസ്ഥ ടെൻഡർ വ്യവസ്ഥകൾക്ക് വിപരീതമല്ലേ? ഈ നിയമലംഘനം സർക്കാർ കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ടാണ്?


6) സാങ്കേതികമായി പ്രാവീണ്യം ഇല്ലാത്തതിനാൽ കരാർ നേടിയെടുക്കുന്ന ഘട്ടത്തിൽ എസ്.ആർ.ഐ. ടി. ടെക്നോപാർക്കിലെയും ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെയും രണ്ട് കമ്പനികളുടെ അണ്ടർടേക്കിങ് കെൽട്രോണിന് നൽകിയിരുന്നോ?


7) കെൽട്രോൺ ടെൻഡർ ഡോക്യുമെന്റ് പ്രകാരം കൺട്രോൾ റൂം അടക്കമുള്ള ജോലികൾക്കാണ് എസ് ആർ എൽ ടിക്ക് ടെൻഡർ നൽകിയിരിക്കുന്നത് എന്നിരിക്കെ മെയിന്റനന്‍സിനായി 66 കോടി രൂപ അധികമായി കണക്കാക്കിയത് എന്തിനാണ്?



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.