Malappuram Consumer Commission: അപകടത്തിൽ എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ല; വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ ഉത്തരവ്
2021 ജൂണ്‍ 30-ന് സംഭവം പരാതിക്കാരന്റെ വാഹനം തിരൂരില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തിൽ ഇവരുടെ വാഹനത്തിനും യാത്രക്കാരനും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു
മലപ്പുറം: അപകടത്തിൽപ്പെട്ട വാഹനത്തിൻറെ എയർബാഗ് പ്രവർത്തിക്കാത്ത സംഭവത്തിൽ വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ ഉത്തരവ്. മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷനാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.
ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് മുസ്ല്യാര്‍ നല്‍കിയ പരാതിയിലാണ് മാരുതി സുസൂക്കി ഇന്ത്യാ ലിമിറ്റഡിനെതിരെയുള്ള വിധി.
2021 ജൂണ്‍ 30-ന് സംഭവം പരാതിക്കാരന്റെ വാഹനം തിരൂരില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തിൽ ഇവരുടെ വാഹനത്തിനും യാത്രക്കാരനും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. വാഹനത്തിൻറെ എയര്‍ ബാഗ് പ്രവര്‍ത്തിക്കാഞ്ഞതാണ് അപകടത്തിൻറെ കാരണമെന്നും എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തത് വാഹന നിര്‍മ്മാണത്തിലെ പിഴവു കാരണമാണെന്നും ആരോപിച്ചാണ് മുഹമ്മദ് മുസ്ല്യാര്‍ ഉപഭോക്ത്യ കമ്മീഷനെ സമീപിച്ചത്.
പരിശോധനയിൽ അപകട സമയത്ത് എയര്‍ ബാഗ് പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ ബാഗ് പ്രവര്‍ത്തിക്കാന്‍ മാത്രം ആഘാതമുള്ളതായിരുന്നു അപകടമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് വാഹനത്തിന് നിര്‍മ്മാണ പിഴവുണ്ടായിരുന്നുവെന്ന് കണ്ട് ഉപഭോക്ത്യ കമ്മീഷന്‍ വിധി പുറപ്പെടുവിച്ചത്.
വാഹനത്തിന്റെ വിലയായ 4,35,854 രൂപ തിരിച്ചു നല്‍കുന്നതിനും കോടതി ചെലവായി 20,000 രൂപ നല്‍കുന്നതിനും കമ്മീഷന്‍ ഉത്തരവിട്ടു. ഒരു മാസത്തിനകം ഉത്തരവ് നടപ്പിലാക്കാത്ത പക്ഷം ഒമ്പത് ശതമാനം പലിശ നല്‍കണമെന്നും കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ