തിരുവനന്തപുരം: മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. എഐസി 657 എന്ന വിമാനത്തിനാണ് ബോംബ് ഭീഷണി ലഭിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ആന്ധ്രപ്രദേശിലെ മരുന്ന് ഫാക്ടറി സ്ഫോടനം: മരണം 17 കവിഞ്ഞു


ഇതിനെ തുടർന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി.  സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനത്തിൽ നിന്നും യാത്രക്കാരെ ഒഴിപ്പിച്ചു തുടങ്ങി.  വിമാനത്തിലെ യാത്രക്കാരെയും ലഗേജും പരിശോധിക്കും.  വിമാനത്താവളത്തിൽ സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. 


Also Read: ഈ രാശിക്കാർ അബദ്ധത്തിൽ പോലും കറുത്ത ചരട് ധരിക്കരുത്, പണികിട്ടും!


ബോംബ് ഭീഷണിയെ സംബന്ധിച്ച വിവരം പൈലറ്റിനാണ് ലഭിച്ചത്. പൈലറ്റ് തന്നെയാണ് എയർ ട്രാഫിക് കൺട്രോളറെ വിവരം അറിയിച്ചത്. തുടർന്ന് എമർജൻസി ലാാൻഡിങ്ങിന് അധികൃതർ നിർദേശം നൽകുകയായിരുന്നു. ഫോണിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.


നിലവിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ വസ്തുക്കളൊന്നും പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. വ്യാജ ഭീഷണി സന്ദേശമാണിതെന്നും, വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.