Andhra Pradesh Blast: ആന്ധ്രപ്രദേശിലെ മരുന്ന് ഫാക്ടറി സ്ഫോടനം: മരണം 17 കവിഞ്ഞു

Andhra Pradesh Blast Updates: വൈദ്യുതി ലൈനിലുണ്ടായ തകരാറു മൂലം തീ പടര്‍ന്നു പൊട്ടിത്തെറി ഉണ്ടായതായാണ് പ്രാഥമിക വിവരം

Written by - Zee Malayalam News Desk | Last Updated : Aug 22, 2024, 07:45 AM IST
  • ആന്ധ്രയില്‍ മരുന്ന് നിര്‍മാണ ഫാക്ടറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 17
  • സ്വകാര്യ ഫാക്ടറിയിലെ കെമിക്കല്‍ റിയാക്ടറിലാണ് സ്ഫോടനം നടന്നത്
  • വൈദ്യുതി ലൈനിലുണ്ടായ തകരാറു മൂലം തീ പടര്‍ന്നു പൊട്ടിത്തെറി ഉണ്ടായതായാണ് പ്രാഥമിക വിവരം
Andhra Pradesh Blast: ആന്ധ്രപ്രദേശിലെ മരുന്ന് ഫാക്ടറി സ്ഫോടനം: മരണം 17 കവിഞ്ഞു

അമരാവതി: ആന്ധ്രയില്‍ മരുന്ന് നിര്‍മാണ ഫാക്ടറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 17 കവിഞ്ഞതായി റിപ്പോർട്ട്. അനക്കപള്ളിയിലെ അച്യുതപുരം സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ സ്ഥിതി ചെയ്യുന്ന സ്വകാര്യ ഫാക്ടറിയിലെ കെമിക്കല്‍ റിയാക്ടറിലാണ് സ്ഫോടനം നടന്നത്. 

Also Read: കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി; അന്വേഷണ സംഘം വിശാഖപട്ടണത്തേക്ക്

വൈദ്യുതി ലൈനിലുണ്ടായ തകരാറു മൂലം തീ പടര്‍ന്നു പൊട്ടിത്തെറി ഉണ്ടായതായാണ് പ്രാഥമിക വിവരം.  സംഭവം നടന്നത് ബുധനാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയായിരുന്നു. അപകടത്തിൽ അന്‍പതോളം തൊഴിലാളികള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. സ്‌ഫോടനത്തില്‍ അടര്‍ന്നു പോയ ഫാക്ടറി മേല്‍ക്കൂരയുടെ സ്ലാബുകള്‍ പതിച്ചാണ് ആളുകള്‍ക്ക് പരിക്കേറ്റത്. 

Also Read: ഇന്ന് മേട രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, മിഥുന രാശിക്കാർക്ക് നല്ല ദിനം, അറിയാം ഇന്നത്തെ രാശിഫലം!

മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഇന്ന് അപകട സ്ഥലം സന്ദര്‍ശിക്കും. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിനു നായിഡു ഉത്തരവിട്ടിട്ടുണ്ട്. ആന്ധ്രപ്രദേശിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എസിയന്‍ഷ്യയിലാണ് സ്ഫോടനമുണ്ടായത്.  സ്‌ഫോടനം ഉണ്ടായി നിമിഷങ്ങള്‍ക്കകം തന്നെ പരിസര പ്രദേശങ്ങളില്‍ മുഴുവന്‍ കനത്ത പുക ഉയരുകയായിരുന്നു.

Also Read: ഈ രാശിക്കാർ അബദ്ധത്തിൽ പോലും കറുത്ത ചരട് ധരിക്കരുത്, പണികിട്ടും!

കമ്പനിയില്‍ സ്ഥാപിച്ച റിയാക്ടറിന്റെ സമീപത്താണ് സ്‌ഫോടനമുണ്ടായതെന്നും റിയാക്ടറിന് തകരാര്‍ സംഭവിച്ചിട്ടില്ലെന്നും അനകപ്പള്ളി എസ് പി ദീപിക വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സ്‌ഫോടനത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ലെന്ന് എസ് പി അറിയിച്ചു. സ്‌ഫോടനത്തിന് കാരണമായത് എന്താണെന്ന് വിശദമായി അന്വേഷിച്ച് വരികയാണ്.  അപകടസമയം കമ്പനിയില്‍ ഉച്ചഭക്ഷണ സമയമായതിനാല്‍ വലിയൊരു അപകടം  ഒഴിവായി. ഷിഫ്റ്റില്‍ ആ സമയം 391 ജീവനക്കാരാണ് ജോലിക്കുണ്ടായിരുന്നത്. ഇടവേള സമയമായതിനാല്‍ ഫാക്ടറിക്ക് അകത്ത് ജോലിക്കാര്‍ കുറവായത് വൻ ദുരന്തം ഒഴിവാക്കി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News