തിരുവനന്തപുരം: നീലാകാശത്ത് വിസ്മയം തീർത്ത് സൂര്യകിരണിന്റെ അഭ്യാസ പ്രകടനം. ശഖുമുഖത്ത് നടന്ന പ്രകടനം കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. താഴ്ന്ന് പറന്നും ഉയരങ്ങളിൽ വർണ്ണങ്ങൾ വിതറിയും കാണികളെ അവേശത്തിലാക്കുന്നതായിരുന്നു സൂര്യകിരണിന്റെ പ്രകടനം.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ ഒമ്പത് മണി മുതൽ സൂര്യകിരണിന്റെ വിമനങ്ങൾ ശഖുമുത്തെ തീരത്ത് അണി നിരന്നു. ഒമ്പത് വിമാനങ്ങളാണ് കാഴ്ചക്കാരിൽ അത്ഭുതവും ആവേശവും നിറച്ച് വെൺമേഘങ്ങൾക്കിടയിൽ അഭ്യാസ പ്രകടനം നടത്തിയത്. വിവിധ യുദ്ധവിമാനങ്ങളുടെ മാതൃക വാനിൽ വരച്ചും, 100 അടി താഴ്ച്ചയിൽ പറന്നും സൂര്യ കിരൺ കാണികളെ അവേശത്തിലാക്കി.


ALSO READ: Republic Day Programmes| റിപ്പബ്ലിക്ക് ദിനത്തിന് ഡൽഹിയിൽ ആകാശ വിസ്മയം ഒരുക്കാൻ ആയിരം ഡ്രോണുകൾ


ക്രോസ് ആന്റ് വെർട്ടിക്കൽ ഫ്ലൈയിങ്, ഹാർട്ട് ഷേപ്പ് മേക്കിംഗ് അങ്ങനെ നിരവധി പ്രകടനങ്ങളാണ് സൂര്യ കിരൺ വിമാനങ്ങൾ നടത്തിയത്. എട്ട് വർഷത്തിന് ശേഷമാണ് തിരുവനന്തപുരത്ത് ഇത്തരം ഒരു ഷോ നടക്കുന്നത്. അഭ്യാസ പ്രകടനം കാണാന്‍ എത്തിയവർക്ക് വേ​ഗം കഴിഞ്ഞുപോയെന്ന ഒരു സങ്കടം മാത്രമാണ് ഉണ്ടായത്. കുട്ടികളടക്കം രാവിലെ ശഖുമുഖത്ത് വലിയ ജനക്കൂട്ടമാണ് എത്തിയത്.


1996ലാണ് സൂര്യകിരൺ രൂപീകരിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ അംബാസഡേഴ്സ് എന്നുകൂടിയാണ് ഇവ അറിയപ്പെടുന്നത്. ലോകത്തിലെ തന്നെ മികച്ച എയറോബാറ്റിക് ടീമുകളിൽ ഒന്നാണിത്. കര്‍ണാടകയിലെ ബീദറിലാണ് സൂര്യകിരണിന്റെ ആസ്ഥാനം. ബ്രിട്ടീഷ് എയറോസ്പേസാണ് ഹോക്ക് എം.കെ 132 വിമാനങ്ങൾ രൂപകൽപ്പന ചെയ്തത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സാണ് വിമാനങ്ങളുടെ നിർമ്മാതാക്കൾ.  ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അഞ്ഞൂറിലധികം പ്രകടനങ്ങളാണ് സൂര്യകിരൺ നടത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ