ചാവക്കാട്: ഇറച്ചി കോഴി വണ്ടിക്ക് പുറകിൽ നിയന്ത്രണം വിട്ട ട്രാവലർ ഇടിച്ച് 10 പേർക്ക് പരിക്ക്.ട്രാവലറിൽ സഞ്ചരിച്ചിരുന്ന കണ്ണൂർ സ്വദേശികളായ ട്രാവലർ ഡ്രൈവർ മലപ്പട്ടം കുറുപ്പൻകണ്ടി ഷിജിത് (27)യാത്രികരായ ഇരിക്കൂർ കടങ്ങോട്ട് വൈശാഖ് (28) ഭാര്യ അമൃത (26) മകൻ ദക്ഷിൻ ധർവിക്(5)കുറുപ്പൻകണ്ടി പുരുഷോത്തമൻ (53)ഭാര്യ ഷീജ (40)ഇരിട്ടി പെരുമ്പാല ധനുല (21)തളിപ്പറമ്പ് വീപ്പാട്ടിൽ രിശോണ (17)മലപ്പട്ട കുറുപ്പൻകണ്ടി അൽന (20) കോഴിവണ്ടിയിലെ ജോലിക്കാരൻ മലപ്പുറം പൊന്നാനി കിഴക്കയിൽ മുഹമ്മദ്‌ അനസ്(33) എന്നിവർക്കാണ് പരിക്കേറ്റത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മണത്തല അയിനി പുള്ളിയിൽ ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം.കണ്ണൂരിൽ നിന്ന് നെടുമ്പാശേരി എയർപോർട്ടിലേക്കുള്ള യാത്രയിലാണ് അപകടം. അയിനിപുള്ളി ആൽഫ ചിക്കൻ സ്റ്റാളിലേക്ക് ഇറച്ചി കോഴി ഇറക്കുകയായിരുന്ന മിനി ലോറിക്ക് പുറകിൽ വാഹനം ഇടിക്കുകയായിരുന്നു.പരിക്കേറ്റവരെ ചാവക്കാട് ഹയാത് ആശുപത്രിയിലും തുടർന്ന് സാരമായി പരിക്കറ്റ ദക്ഷിൻ ധർവിക്(5)നെ തൃശൂർ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.