Aisha Sultana: രാജ്യദ്രോഹക്കേസിനെതിരെ ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും
പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ഐഷയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്.
കൊച്ചി: അപകീർത്തികരമായ പരാമർശം കാണിച്ച് രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ ചലചിത്ര പ്രവർത്തക ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ഐഷയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്.
പ്രഫുല്‍ പട്ടേലിനെ 'ബയോവെപ്പണ്‍' എന്ന് ചാനല്‍ ചര്‍ച്ചയ്ക്കിടെ വിശേഷിപ്പിച്ചതിനെതിരെ ബി.ജെ.പി ലക്ഷദ്വീപ് അദ്ധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് ഐഷക്കെതിരെ കേസെടുത്തത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് കേരളത്തിലടക്കം ഉണ്ടായത്. കേസ് പിൻവലിക്കണമന്ന് കാണിച്ച് നിരവധി പേർ രംഗത്ത് വന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...