കണ്ണൂരിൽ ഒരു വയസുകാരിക്ക് ക്രൂരമ‍‍ർദനം; കുഞ്ഞിന്റെ തലയ്ക്കും മുഖത്തും പരിക്ക്; അമ്മയും രണ്ടാനച്ഛനും പൊലീസ് കസ്റ്റഡിയിൽ

തലയ്ക്കും മുഖത്തും പരിക്കേറ്റ കുഞ്ഞ് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്

Written by - Zee Malayalam News Desk | Last Updated : Jun 13, 2021, 03:57 PM IST
  • കുട്ടിയുടെ അമ്മ രമ്യക്കെതിരെയും രണ്ടാനച്ഛൻ രതീഷിനെതിരെയും കേളകം പൊലീസ് കേസെടുത്തു
  • പരിക്കേറ്റ കുഞ്ഞിനെ ശനിയാഴ്ച രാത്രി എട്ട് മണിയോടെ പേരാവൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു
  • പ്രാഥമിക പരിശോധനയിൽ മർദനമേറ്റതിൻറെ പരിക്കുകളാണെന്ന് മനസ്സിലാക്കിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു
  • തുടർന്നാണ് കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്
കണ്ണൂരിൽ ഒരു വയസുകാരിക്ക് ക്രൂരമ‍‍ർദനം; കുഞ്ഞിന്റെ തലയ്ക്കും മുഖത്തും പരിക്ക്; അമ്മയും രണ്ടാനച്ഛനും പൊലീസ് കസ്റ്റഡിയിൽ

കണ്ണൂ‍ർ: കണ്ണൂർ ചെങ്ങോത്ത് ഒരു വയസുകാരിക്ക് ക്രൂര മർദനം. കുഞ്ഞിന്റെ തലയ്ക്കും മുഖത്തും പരിക്കേറ്റു. കുഞ്ഞിന്റെ ഇടത് തോളിനും കൈക്കും പരിക്കുണ്ട്. വീടിനുള്ളിൽ മൂത്രമൊഴിച്ചതിനാണ് ഒരു വയസുകാരിയെ വിറക് കൊള്ളികൊണ്ട് ക്രൂരമായി മർദിച്ചത്. കുട്ടിയുടെ രണ്ടാനച്ഛൻ രതീഷ് മ‍ർദിച്ചതായാണ് മുത്തശി പരാതി (Complaint) നൽകിയത്.

കുട്ടിയുടെ അമ്മ രമ്യക്കെതിരെയും രണ്ടാനച്ഛൻ രതീഷിനെതിരെയും ജുവൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേളകം പൊലീസ് കേസെടുത്തു (Police case). മർദിക്കുന്നത് തടയാതിരുന്നതിനാണ് രമ്യക്കെതിരെ കേസ് എടുത്തത്. രണ്ട് പേരും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. രമ്യയുടെ അമ്മ സുലോചനയുടെ പരാതിയിലാണ് കേസ് എടുത്തത്. ഇന്നലെ രാത്രിയാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്.

പരിക്കേറ്റ കുഞ്ഞിനെ രാത്രി എട്ട് മണിയോടെ പേരാവൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളജ് ആശുപത്രയിലേക്ക് മാറ്റുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ മർദനമേറ്റതിൻറെ പരിക്കുകളാണെന്ന് മനസ്സിലാക്കിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളജ് (Kannur government medical college) ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്ക് ​ഗുരുതരമല്ലെന്നും കുഞ്ഞ് അപകടനില തരണം ചെയ്തതായും ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. വിശദമായ അന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകി.

ALSO READ: Liquor Smuggling: വ്യാജ മദ്യം കടത്തിയ 2 യുവതികളെ റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തു

ശനിയാഴ്ച രാത്രി കുഞ്ഞിനെ മുത്തശി പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ പരിക്കേറ്റിട്ട് രണ്ട് ദിവസമായിരുന്നു. മുഖത്തും ശരീരത്തിലും മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തി. ചുണ്ടിലും കവിളും നീരുണ്ടായിരുന്നു. രണ്ട് ദിവസം ഫോണിൽ ബന്ധപ്പെട്ടിട്ടും കുഞ്ഞിന്റെ വിവരം അറിയാതെ വന്നപ്പോൾ മുത്തശി നേരിട്ട് ചെല്ലുകയായിരുന്നു. ഇവർ എത്തുമ്പോൾ കുഞ്ഞിനെ പരിക്കേറ്റ നിലയിൽ കാണുകയായിരുന്നു.  തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News