കൊച്ചി: തനിക്കെതിരെ കൃത്രിമ തെളിവുകൾ (False evidence) സൃഷ്ടിക്കാനാണ് ലക്ഷദ്വീപ് പൊലീസിന്റെ ശ്രമമെന്ന ആരോപണവുമായി ഐഷ സുൽത്താന. രാജ്യദ്രോഹക്കേസിൽ തനിക്കെതിരെ പൊലീസ് വ്യാജ തെളിവുകൾ സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ടെന്ന് ഐഷ സുൽത്താന വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാ​ഗമെന്ന പേരിൽ തന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും പൊലീസിന്റെ കൈവശമാണ്. രണ്ട് ഉപകരണങ്ങളിലുമുള്ള വിവരങ്ങളിലും ആപ്ലിക്കേഷനുകളിലും (Applications) കൂട്ടിച്ചേർക്കലോ ഒഴിവാക്കലോ ഉണ്ടാകുമെന്ന് ആശങ്കയുണ്ടെന്ന് ഐഷ സുൽത്താന പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ലക്ഷദ്വീപിലേക്ക് (Lakshadweep) വിളിച്ചുവരുത്തി നാല് തവണ ചോദ്യം ചെയ്ത പൊലീസ് വ്യാഴാഴ്ച ഐഷയുടെ കൊച്ചിയിലെ ഫ്ലാറ്റിലെത്തി റെയ്ഡ് നടത്തിയിരുന്നു. ഒപ്പം ഐഷയേയും അനുജനേയും ചോദ്യം ചെയ്തു. ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു. അതേസമയം, താൻ അന്വേഷണവുമായി സഹകരിക്കുമെന്നും എന്നാൽ നാട്ടിൽ നടക്കുന്ന സമരപരിപാടികളിൽ നിന്ന് പിന്മാറില്ലെന്നും ഐഷ സുൽത്താന പ്രതികരിച്ചു.


ALSO READ: Aisha Sultana Sedition Case : രാജ്യദ്രോഹക്കേസില്‍ ഐഷ സുൽത്താനയെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, പൊലീസിന് ലക്ഷ്യം തന്നെ ബുദ്ധിമുട്ടിക്കാനെന്ന് സംവിധായക


ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ബയോവെപ്പണ്‍ എന്ന പരാമർശം നടത്തിയ സംഭവത്തിൽ  ലക്ഷദ്വീപ് ബി. ജെ. പി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് ഐഷ സുൽത്താനക്കെതിരായ (Aisha Sulthana) നടപടി. രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12 എ,153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒന്നാം കൊവിഡ് തരംഗത്തില്‍ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ അഡ്മിനസ്‌ട്രേറ്ററുടെ പ്രത്യേക നിര്‍ദ്ദേശത്തേത്തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനേത്തുടര്‍ന്ന് കോവിഡ് പടര്‍ന്നു പിടിച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ ജൈവായുധം പോലെ തനിക്ക് തോന്നുന്നുവെന്നായിരുന്നു ഐഷയുടെ  പരമാര്‍ശം.


ALSO READ: Aisha Sultana Sedition Case : ഐഷ സുൽത്താനയ്ക് എതിരെയുള്ള രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി


രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും അംഗീകരിയ്ക്കുന്നതില്‍ നിന്നും ജനങ്ങളെ തടയാനും കേന്ദ്ര സർക്കാരിനെതിരെ ലക്ഷദ്വീപിലെ ജനങ്ങളുടെ വികാരം ലക്ഷദ്വീപിലെ പ്രാദേശിക ജനസമൂഹത്തിലെ ജനങ്ങള്‍ക്കിടയില്‍ ഇളക്കിവിട്ടു. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കുമേല്‍ കൊറോണ വൈറസിനെ ബയോ വെപ്പണായി ഉപയോഗിച്ചു എന്ന് വ്യാജമായി പറഞ്ഞതിലൂടെ ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് രാജ്യത്തെ മറ്റിടങ്ങളിലെ ജനങ്ങളോട് അസഹിഷ്ണുതയും ശത്രുതാമനോഭാവവും ഉടലെടുക്കാന്‍ കാരണമായെന്നും എഫ്ഐആറിൽ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.