തിരുവനന്തപുരം: നവകേരള സദസ്സും അതിൻറെ ഭാഗമായുള്ള ബസും വിവാദങ്ങൾ ഇപ്പോഴും അവസാനിക്കുന്നില്ല. നവകേരള സദസ്സ്: മുഖ്യമന്ത്രി സഞ്ചരിച്ച ബസ് കാണാൻ ലക്ഷങ്ങൾ വരുമെന്ന് എ കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. ബസ് മ്യൂസിയത്തിൽ വച്ചാൽ മതി, ബസ് കാണാൻ പതിനായിരങ്ങൾ വഴിയരികിലും എത്തും. ഈ വാഹനം വിറ്റാല്‍ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടും. ചലിക്കുന്ന ക്യാബിനറ്റ് ലോകത്ത് ആദ്യം. ആർഭാടം പറഞ്ഞ് ആരും രംഗത്ത് വരേണ്ടതില്ലെന്നും എകെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം നവകേരള സദസ്സിൻറെ അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു. കാസർഗോഡ് പൈവളിഗെ നഗർ എച്ച്.എസ്സിൽ വൈകിട്ട് 3 30ന്  നവകേരള സദസ്സിൻറെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.


മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കും. 140 നിയോജക മണ്ഡലങ്ങളിലൂടെ യാത്ര ചെയ്ത് ഡിസംബർ 23 ന് തിരുവനന്തപുരത്താണ് പരിപാടിയുടെ സമാപനം. മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയോജക മണ്ഡലങ്ങളിലും എത്തുകയും ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കും. ശാശ്വത പരിഹാരം കണ്ടെത്താൻ നിർദ്ദേശിക്കുകയുമാണ് ലക്ഷ്യങ്ങൾ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.