NCP നേതാവിനെതിരെയുള്ള സ്ത്രീപീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി AK Saseendran ഇടപ്പെട്ടു, ഓഡിയോ പുറത്ത്
NCP സംസ്ഥാന കമ്മറ്റിയംഗമാണ് പെണ്‍കുട്ടിയെ കയറി പിടിച്ചത്. പ്രശ്‌നം എത്ര വേഗം ഒത്തുതീർപ്പാക്കണമെന്ന് പുറത്ത് വന്ന ഓഡിയോയിൽ മന്ത്രി ആവശ്യപ്പെടുന്നു.
Thiruvanathapuram : സ്ത്രീപീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ വന വകുപ്പ് മന്ത്രി AK ശശീന്ദ്രന്‍ (AK Saseendran) ശ്രമിച്ചതായി ആരോപം. ഫോൺ വിളിച്ചെന്ന് മന്ത്രി സമ്മതിച്ചിട്ടുണ്ട്. മന്ത്രി യുവതി നൽകിയ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുയെന്നാണ് ഉയർന്ന് വന്നിരിക്കുന്ന ആക്ഷേപം. പരാതിക്കാരിയായ യുവതിയുടെ പിതാവും NCP നേതാവുമായ ആളോട് AK ശശീന്ദ്രൻ സംസാരിക്കുന്ന ഓഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.
പരാതിക്കാരി ബിജെപിയുടെ യുവമോർച്ച പ്രവർത്തകയാണ്. എന്നാൽഥ പരാതി പാർട്ടിയിലെ തർക്കങ്ങളെ തുടർന്നുള്ള വ്യാജ പരാതിയാണെന്നും മന്ത്രി ഇടപ്പെട്ടത് പാർട്ടിക്കുള്ളിലെ പ്രശ്നം എന്ന നിലയിവാണ് ആലപ്പുഴയിലെ എൻസിപി നേതാക്കൾ പറയുന്നു.
സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മന്ത്രി വിശദീകരണവുമായി രംഗത്തെത്തി. താൻ പാർട്ടിക്കുള്ളിലെ പ്രശ്നം എന്ന പേരിലാണ് ഇടപ്പെട്ടതെന്ന് മന്ത്രി നൽകുന്ന വിശദീകരണം. സ്ത്രീപീഡന പരാതിയാണെന്ന് അറിയില്ലെന്നും ഒരിക്കലും പരാതി പിൻവലിക്കാൻ താൻ ആവശ്യപ്പെട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോടായി അറിയിച്ചു.
NCP സംസ്ഥാന കമ്മറ്റിയംഗമാണ് പെണ്‍കുട്ടിയെ കയറി പിടിച്ചത്. പ്രശ്‌നം എത്ര വേഗം ഒത്തുതീർപ്പാക്കണമെന്ന് പുറത്ത് വന്ന ഓഡിയോയിൽ മന്ത്രി ആവശ്യപ്പെടുന്നു.
NCP നേതാവിന്റെ മകൾ BJP സ്ഥാനാർഥിയായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ യുവതിക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായി രീതിയിൽ പ്രവർത്തിച്ചു എന്ന് പരാതി പറയുന്നുണ്ട്.
ALSO READ : ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം?
എന്നാൽ പരാതി പറയുന്ന യഥാർഥ പ്രശ്നം നടക്കുന്നത് അതിന് ശേഷമാണ്. പരാതിയിൽ പറയുന്ന NCP നേതാവിന്റെ കടയുടെ സമീപത്തുകൂടി പെൺക്കുട്ടി പോകുമ്പോള്‍ കുറ്റാരോപിതൻ തന്നെ കടയിലേക്ക് വിളിച്ചുകയറ്റി കയ്യില്‍ കയറി പിടിച്ചു എന്നാണ് പരാതി നൽകിയിരിക്കുന്നത്.
ജൂൺ 28നാണ് പെൺക്കുട്ടി ഈ സംഭവത്തിനെതിരെ കുണ്ടറ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ വിഷയത്തിൽ കുണ്ടറ പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ പെണ്‍കുട്ടി സിറ്റി പൊലീസിലും NCP നേതാവിനെതിരെ പരാതി നല്‍കി. എന്നിട്ടും പരാതിക്കു മേൽ ഒരു നടപടി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലയെന്നാണ് പെൺക്കുട്ടി പറയുന്നത്. ഇതിനിടയിലാണ് മന്ത്രി ശശീന്ദ്രന്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ബന്ധപ്പെട്ടത്.
ALSO READ : ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് ജനങ്ങളോടുള്ള അവഹേളനം: ചെന്നിത്തല
ഇത് രണ്ടാം തവണയാണ് ശശീന്ദ്രൻ ഒരു ഫോൺ കോളിൽ വിവാദത്തിൽ പെടുന്നത്. 2017ൽ മറ്റൊരും ഫോൺ വിവാദത്തിൽ മന്ത്രിയോട് മുഖ്യമന്ത്രി നേരിട്ട് രാജി ആവശ്യപ്പെട്ടിരുന്നു. പിന്നീട് അന്വേഷണത്തിൽ ലഭിച്ച് ക്ലീൻ ചിറ്റ് പരാതിക്കാരിയുടെ പിന്മാറ്റവുമായിരുന്നു പത്ത് മാസത്തിന് ശേഷം ശശീന്ദ്രൻ വീണ്ടും മന്ത്രി സഭയിൽ തിരിച്ചെത്തിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.