തൃശൂർ: അധ്യാപകന്റെ ആഗ്രഹത്തിന് വഴങ്ങി നേരം പോക്കിനായി പാടിയ ഒരു പാട്ട് വൈറലായതിന്റെ സന്തോഷത്തിലാണ് തൃശൂർ സ്വദേശിയായ മിലന്‍ എന്ന 13 കാരന്‍. വെള്ളം എന്ന ചിത്രത്തിനു വേണ്ടി ഷഹബാസ് അമന്‍ പാടിയ ആകാശമായവളേ എന്ന ഗാനമാണ് മിലന്‍ ക്ലാസ് മുറിയില്‍ പാടി ഹിറ്റായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അധ്യാപകനും ഗാനരചയിതാവും സംഗീത ആല്‍ബങ്ങളുടെ സംവിധായകനുമായ പ്രവീണ്‍ എം.കുമാറാണ് മിലന്റെ പാട്ട് സമൂഹമാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയച്ചത്. തൃശ്ശൂര്‍ മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ എട്ടാം ക്ലാസില്‍ സാമൂഹ്യപാഠം പീരിയഡിന്റെ അവസാന മിനിറ്റുകളിലാണ് കുട്ടികളുടെ വിരസത അകറ്റാന്‍ ആരെങ്കിലും ഒരു പാട്ടു പാടൂ എന്ന് അധ്യാപകന്‍ പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടത്.

Read Also: ഇരുപതാം നൂറ്റാണ്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ കഥയറിയണോ? വാസുദേവൻ നമ്പൂതിരിയുടെ പുരാവസ്തുക്കൾ പറയുമത്


മിലന്‍  പാടിയപ്പോള്‍ സഹപാഠികളുടേയും അധ്യാപകന്റേയും കണ്ണു നിറഞ്ഞു. ഇത്ര മനോഹരമായി മിലനു പാടാന്‍ കഴിയുമെന്ന് കൂട്ടുകാര്‍ പോലും അറിയുന്നത് അപ്പോഴായിരുന്നു. സമൂഹ മാധ്യമത്തിലൂടെ മിലന്‍രെ പാട്ട് കേട്ട  ഗായകന്‍ ഷഹബാസ് അമനും സംഗീത സംവിധായകന്‍ ബിജിബാലും അടക്കമുള്ള പ്രമുഖകര്‍ മിലനെ അഭിനന്ദിച്ചിട്ടുണ്ട്. 


ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 2 ലക്ഷത്തിലേറെ പേരാണ് സമൂഹമാധ്യമത്തിലൂടെ മിലന്റെ പാട്ട് കേട്ടത്. ഇതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ മിലന് അഭിനന്ദന പ്രവാഹമാണ് ഉണ്ടായത്. ചിത്രകാരനും പെയിന്റിംഗ് തൊഴിലാളിയുമായ സുകുമാരന്റേയും കുടുംബശ്രീ പ്രവര്‍ത്തക പ്രസന്നയുടേയും  മകനാണ് മിലന്‍.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.