Alappuzha Bund Collapses : ആലപ്പുഴയിൽ മടവീഴ്ച, 400 ഏക്കറോളം കൃഷി നശിച്ചു
ചെറുതന തേവേരി തണ്ടപ്ര ഭാഗത്തെ പാടത്തെ മടയാണ് തകർന്നത്.
Alappuzha : ആലപ്പുഴയിൽ ബണ്ട് വീഴ്ചയിൽ (Alappuzha Bund Collapses) വൻ കൃഷിനാശം. മടവീഴ്ചയിൽ ഏകദേശം 400 ഏക്കറോളം വരുന്ന നെൽകൃഷി (Alappuzha Paddy Field) നശിക്കുകയും ചെയ്തു. ചെറുതന തേവേരി തണ്ടപ്ര ഭാഗത്തെ പാടത്തെ മടയാണ് തകർന്നത്.
അതേസമയം അപ്പർ കുട്ടിനാട് (Upper Kuttanad) ഭാഗത്തെ നെൽകൃഷിയുടെ കാര്യത്തിൽ പ്രതിസന്ധിയാണ്. കനത്ത മഴയിൽ വെച്ചൂരിൽ 15,000 ഏക്കർ കൊയ്യാറായ നെൽകൃഷിയാണ് നശിച്ചത്.
ഇത് കൂടാതെ 3,200 ഏക്കൽ നെൽകൃഷി വെള്ളക്കെട്ടിന്റെ ഭീഷിയിൽ നിൽക്കുന്നത്. ഒപ്പം 100 ഏക്കറിലധികം വിതയ്ക്കാൻ തയ്യാറെടുത്ത വയലും വെള്ളം കയറി നശിച്ചു.
ALSO READ : Kerala Rain Alert : സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യത; ജാഗ്രത മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് 11 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകൾ ഒഴികെയുമുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.
സംസ്ഥാനത്ത് നിലവിൽ റെഡ് അലേർട്ട് ഇല്ലെങ്കിലും അതിന് സമംനമായ മുൻകരുതലുകൾ സർക്കാർ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥനത്ത് വിവിധ അണക്കെട്ടുകൾ തുറന്ന സാഹചര്യം ആയതിനാൽ അതീവ ജാഗ്രത നിർദ്ദേശമാണ് ഉള്ളത്. അപകടമേഖലകളിൽ നിന്ന് ആളുകൾ മാറി താമസിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ALSO READ : Kerala Rain: മഴക്കെടുതിയിൽ സംസ്ഥാനത്ത് 200 കോടിയുടെ കൃഷിനാശമെന്ന് പി.പ്രസാദ്
നാളെ 12 ജില്ലകളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. വടക്കൻ ജില്ലകളിൽ മഴയിൽ നേരിയ സഹമാനം രേഖപ്പെടുത്തിയിട്ടുണ്ട് . ഇതുകൂടാതെ വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ആളുകളെ മാറ്റി പാർപ്പിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ഭാഗമായി കേന്ദ്ര സേനയെയും വിവിധയിടങ്ങളിൽ വിന്യസിപ്പിച്ചിട്ടുണ്ട്.
ALSO READ : Latest Alerts Kerala |മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം - മുഖ്യമന്ത്രി
സംസ്ഥനത്ത് മഴക്കെടുതിയിൽ 200 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായി മന്ത്രി പി.പ്രസാദ് പറഞ്ഞു. പ്രാഥമിക കണക്കാണിതെന്നും വിശദമായ കണക്ക് വിലയിരുത്തുവാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. കുട്ടനാട്ടിൽ മാത്രം 18 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായത്. കാർഷിക മേഖലയിലെ നഷ്ടവുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് പ്രത്യേക കാർഷിക പാക്കേജ് ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...