Alappuzha Bypass Inauguration: നാല്‍പത്തിയെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആലപ്പുഴ ബൈപാസ് ഇന്ന് ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയും (Union Transport Minister Nitin Gadkari) മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ബൈപാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.  ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് ചടങ്ങ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ബൈപാസ് തുറക്കുന്നതോടെ ആലപ്പുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിഹാരമാകും.  ആലപ്പുഴ ബൈപാസിന് (Alappuzha Bypass Inauguration)  വേണ്ടിയുള്ള പ്രവർത്തനങ്ങൾ  1972 ലാണ് തുടങ്ങിയത്. പല തവണ പാലത്തിന്റെ നിര്‍മാണം തുടങ്ങുകയും ശേഷം മുടങ്ങുകയും ചെയ്തിരുന്നു.  ഒടുവില്‍ 48 വര്‍ഷങ്ങള്‍ക്കിപ്പുറം ബൈപാസ് യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഇതിനായി പ്രയത്‌നിച്ചവരുടെ കരങ്ങള്‍ നിരവധിയാണ്. 


കൊമ്മാടി മുതല്‍ കളര്‍കോട് വരെ 6.8 കിലോമീറ്ററാണ് ബൈപാസിന്റെ (Alappuzha Bypass) നീളം. ഇതില്‍ 3.2 കിലോമീറ്റര്‍ എലവേറ്റഡ് ഹൈവേയാണ്. ഈ മേൽപ്പാലത്തിന്റെ പ്രത്യേകത എന്നു പറയുന്നത് ബീച്ചിന് സമീപത്ത് കൂടി കടന്ന് പോകുന്നത് എന്നതാണ്.  ബൈപാസ് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിലുള്ള ചരിതാര്‍ത്ഥ്യത്തിലാണ് മന്ത്രി ജി. സുധാകരന്‍ (Kerala PWD Minister).


Also Read: Manglamkunnu Karnan ചരിഞ്ഞു ; വിടവാങ്ങിയത് ഉത്സവ പറമ്പുകളിലെ 'തലയെടുപ്പിന്റെ ചക്രവ‍ർത്തി' ​


ബൈപാസിന്റെ നിര്‍മാണത്തിനായി ആകെ ചെലവായത് 344 കോടിയാണ് .  ഇതിൽ കേന്ദ്രവും കേരളവും 172 കോടി വീതം തുല്യമായി മുടക്കി. ഇത് കൂടാതെ മേല്‍പാലത്തിനായി റെയില്‍വേയ്ക്ക് ഏഴ് കോടി കെട്ടിവെച്ചതടക്കം 25 കോടി സംസ്ഥാനത്തിന് അധിക ചെലവും വന്നു.   ബൈപാസിന്റെ പൈലിംഗ് അടക്കമുള്ള ജോലികള്‍ തുടങ്ങിയത് ഉമ്മന്‍ ചാണ്ടി (Oommen Chandy) സര്‍ക്കാരിന്റെ കാലത്താണ് എങ്കിലും പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്ന് കൊടുക്കുന്നത് തങ്ങളുടെ വികസന നേട്ടമായി ഉയര്‍ത്തിക്കാട്ടുകയാണ് ഇടത് സര്‍ക്കാര്‍.


ആദ്യം പ്രധാനമന്ത്രിയാണ് (PM Modi) ഈ പാലത്തിന്റെ  ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചത് എങ്കിലും പിന്നീട് സമയകുറവ് കാരണം അദ്ദേഹം പിന്മാറുക യായിരുന്നു.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.