ആലപ്പുഴ : പഠന ചെലവിന് കണ്ടെത്താൻ കപ്പലണ്ടി കച്ചവടം നടത്തുന്ന പെൺകുട്ടിയുടെ വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ പെൺകുട്ടിക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ. കുട്ടിയുടെ എല്ലാ വിദ്യാഭ്യാസ ചെലവുകളും ഏറ്റെടുത്തുവെന്ന് കളക്ടർ അറിയിച്ചു. ഇത് കൂടാതെ വാടക വീട്ടിൽ താമസിക്കുന്ന വിനിഷയുടെ കുടുംബത്തിന് ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കളക്ടർ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം  അറിയിച്ചത്. "ഭാവിയിലെ ഒരു താരത്തിനെ നിങ്ങൾക്ക് ഞാൻ പരിചയപ്പെടുത്താം. പ്ലസ് ടു വിദ്യാർഥിനി വിനീഷ വിദ്യാധരനാണ് ആ താരം. പ്ലസ് ടു പഠനത്തിനൊപ്പം കുടുംബത്തെ കൂടി മുന്നോട്ട് കൊണ്ടുപോകാനായി വൈകുന്നേരങ്ങളിൽ ഈ മോൾ കപ്പലണ്ടി കച്ചവടം നടത്തിയാണ് പണം കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം വാർത്തകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമാണ് ഈ മോളെക്കുറിച്ച് ഞാൻ അറിയുന്നത്. ഞാൻ ക്ഷണിച്ചത് പ്രകാരം ഈ മോൾ അമ്മയോടൊപ്പം എൻറെ ഔദ്യോഗിക വസതിയിൽ വന്നിരുന്നു. മോൾക്ക് പ്ലസ് ടു പഠിക്കാനാവശ്യമായ തുക ഞാൻ കൈമാറിയിട്ടുണ്ട്. 


പഠനത്തോടൊപ്പം കുടുംബത്തെകൂടി നോക്കാനുള്ള ഈ മോളുടെ മനസിനെ ഞാൻ അഭിനന്ദിക്കുന്നു. ഈ മോളുടെ കഥ വായിച്ചപ്പോൾ എന്റെ ചെറുപ്പകാലം തന്നെയാണ് ഓർമ വന്നത്. പഠനത്തോടൊപ്പം കുടുംബത്തിന് വേണ്ടിയും ഒരുപാട് കഷ്ടപ്പെടുന്ന ഈ മോൾ പഠിച്ച് ഭാവിയിൽ സമൂഹത്തിനും വീടിനും ഉപകാരപ്പെടുന്ന ഒരു സ്ഥാനത് എത്തുമെന്നതിൽ യാതൊരു സംശയവുമില്ല. മോൾക് എല്ലാവിധ ആശംസകളും" എന്നിങ്ങനെയാണ് ഫേസ്ബുക്കിൽ കളക്ടർ കുറിച്ചത്.


 



ക്ഷേത്രങ്ങളിലും മറ്റും കപ്പലണ്ടിക്കച്ചവടം നടത്തി ഉപജീവനം നടത്തുന്ന തമിഴ്നാട് തേനി സ്വദേശിനിയായ പാർവതിയുടെ മകളാണ് വിനിഷ. അച്ഛൻ വിദ്യാധരന് തേനിയിൽ കൂലിപ്പണിയാണ്. പക്ഷേ, അതൊന്നുംകൊണ്ട് പഠനവും മറ്റു ചെലവുമൊന്നും നടക്കില്ല. ഇതോടെയാണ് സ്കൂൾ സമയം കഴിഞ്ഞ് കപ്പലണ്ടിക്കച്ചവടം നടത്താൻ വിനിഷയെ പ്രേരിപ്പിച്ചത്.പഠിക്കാനും വീട്ടുകാരെ സഹായിക്കാനും സ്വന്തമായി ജോലിചെയ്യുന്ന വിനിഷ  ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലും താരമാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.