ആലപ്പുഴ : രേണു രാജ് ഐഎഎസിനെ എറണാകളത്തേക്ക് മാറ്റി പകരം പകരം ഭർത്താവ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്ടറായി നിയമിച്ചുയെന്ന സർക്കാർ ഉത്തരവ് വന്ന അന്ന് മുതൽ ഓഫായതാണ് ജില്ല കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ കമന്റ് ബോക്സ്. മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ജില്ല കലക്ടറായി അംഗീകരിക്കാൻ ആലപ്പുഴ നിവാസികളിൽ ബഹുഭൂരിപക്ഷം പേർക്കും താൽപര്യമില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

രാഷ്ട്രീയ പാർട്ടികളും മറ്റ് സംഘടനകളും പ്രത്യക്ഷത്തിൽ സമരം നടത്തുമ്പോൾ ജില്ല കലക്ടർക്കെതിരെ സാധരണക്കാർക്കോ മറ്റുള്ളവർക്ക് പ്രതിഷേധം അറിയിക്കാൻ സാധിക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. എന്നാൽ അത് മുൻകൂട്ടി അറിഞ്ഞ ജില്ല അധികാരികൾ അലപ്പുഴ കലക്ടറുടെ ഔദ്യോഗിക പേജിന്റെ കമന്റ് ബോക്സ് ഓഫാക്കുകയായിരുന്നു. ഇനി ആകെയുള്ള പ്രതിഷേധം അറിയിക്കാനുള്ള വഴി ഫേസ്ബുക്ക് ഏർപ്പെടുത്തിയിരിക്കുന്ന റിയാക്ഷൻ ഓപ്ഷനാണ്. 


ALSO READ : ഐഎഎസ് തലപ്പത്ത് വൻ മാറ്റം; ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ല കലക്ടർ; ഭാര്യ രേണു രാജ് എറണാകുളത്തേക്ക്


അതിനായി വേണ്ടുവോളം ആങ്ക്രി സ്മൈലി നൽകികൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തെ പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം ഭാര്യ രേണു രാജിൽ നിന്ന് സ്ഥാനമേറ്റെടുത്ത ശ്രീറാം വെങ്കിട്ടരാമൻ തന്റെ പുതിയ ചിത്രം പങ്കുവെക്കാൻ ഇന്ന് ജൂലൈ 27 വരെ കാത്തിരുന്നു. കൂടാതെ സ്ഥാനമേറ്റെടുക്കൽ ചടങ്ങിന് എത്തിയതും നാടീകയതോടെയാണ്. വെങ്കിട്ടരാമൻ കലക്ട്രേറ്റിലേക്കെത്തുന്നതിന് അര മണിക്കൂർ മുമ്പാണ് ജില്ല അധികാരികൾ മാധ്യമങ്ങളെ അറിയിക്കുന്നത്. 


ശേഷം ഇന്ന് പങ്കുവച്ച പുതിയ പ്രൊഫൈൽ ചിത്രത്തിന് ആങ്ക്രി സ്മൈലിട്ട് ഒരു ചെറിയ പൊങ്കാല നടത്തിയിരിക്കുകയാണ്. രാവിലെ പങ്കുവച്ച് ചിത്രത്തിന് ഇതിനോടകം 5,000ത്തോളം റിയാക്ഷനിൽ 1500 ഓളം ആങ്ക്രി റിയാക്ഷനാണ് നൽകിയിരിക്കുന്നത്. 


ALSO READ : രേണു രാജും ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി; ക്ഷണം അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രം


ജൂലൈ 23നാണ് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ ആലപ്പുഴ ജില്ല കലക്ടറായി നിയമിക്കുന്നത്. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വെങ്കിട്ടരാമൻ ആലപ്പഴയിലേക്ക് നിയമിക്കുന്നത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.