Kalarcode Accident: ഐഐടിയിൽ പ്രവേശനത്തിന് യോഗ്യത നേടി... തിരഞ്ഞെടുത്തത് മെഡിസിൻ; നൊമ്പരമായി ആൽവിൻ, വിട നൽകി നാട്
Medical College Student Death: മെഡിക്കൽ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേയാണ് ആൽവിൻ മരിച്ചത്.
ആലപ്പുഴ: വെള്ളക്കുപ്പായമിട്ടു രോഗികളെ പരിചരിക്കുന്നത് സ്വപ്നം കണ്ടിറങ്ങിയ മുറ്റത്തേക്ക് ചലനമറ്റ് വെള്ളപുതച്ച് ആൽവിൻ എത്തിയപ്പോൾ ഒരു നാടൊന്നാകെ വിങ്ങിപ്പൊട്ടി. ആൽവിൻ ഉപയോഗിച്ചിരുന്ന വെള്ള ഓവർകോട്ട് നെഞ്ചോട് ചേർത്ത് വിങ്ങിപ്പൊട്ടുന്ന അമ്മയെ സമാധാനിപ്പിക്കാൻ ആകാതെ എല്ലാവരും മൗനം പൂണ്ടു.
മെഡിക്കൽ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ ആലപ്പുഴ കളർകോട് വച്ച് കെഎസ്ആർടിസി ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേയാണ് ആൽവിൻ മരിച്ചത്. തലച്ചോറിനും ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയെങ്കിലും മരണം സംഭവിച്ചു.
ALSO READ: കളർകോട് അപകടത്തിൽ ഒരു വിദ്യാർഥി കൂടി മരിച്ചു; ആകെ മരണം ആറായി
ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, എടത്വ പള്ളിച്ചിറ സ്വദേശി ആൽബിൻ ജോർജ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അപകടത്തിൽ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ പൂർണമായും തകർന്നു. 11 പേരാണ് കാറിൽ യാത്ര ചെയ്തിരുന്നത്. മറ്റ് രണ്ട് പേർ ഇവർക്കൊപ്പം ബൈക്കിലുമെത്തിയിരുന്നു. സിനിമയ്ക്ക് പോകാനായാണ് ഇവർ ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.