പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവം: ചികിത്സാ പിഴവില്ലെന്ന റിപ്പോര്‍ട്ട് തള്ളി ബന്ധുക്കൾ
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സ പിഴവുണ്ടായിട്ടില്ലെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന റിപ്പോർട്ട് തള്ളി കുടുംബം. സംഭവത്തിൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട് വന്നിരുന്നു. ഇതിനെതിരെയാണ് കുടംബം രംഗത്തെത്തിയത്. ഡോക്ടർമാരെ രക്ഷിക്കാൻ വേണ്ടി കെട്ടിച്ചമച്ചുണ്ടാക്കിയതാണ് റിപ്പോർട്ടാണെന്നും ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചത്. കൈനകരി സ്വദേശി അപർണയും കുഞ്ഞുമാണ് മരിച്ചത്. ഇവരുടെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ആശുപത്രിയിൽ സംഘർഷാവസ്ഥയായിരുന്നു. എന്നാൽ ചികിത്സയിൽ ഒരു തരത്തിലുമുള്ള പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. ഡോക്ടർമാരെ രക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയ റിപ്പോര്‍ട്ടാണിതെന്ന് ബന്ധുക്കൾ പ്രതികരിച്ചു.
Also Read: Alappuzha: പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു; ചികിത്സ പിഴവെന്ന് ആരോപണം
സീനിയർ സർജൻ ഡോക്ടർ തങ്കു കോശിയെ കുറിച്ച് പരസ്പര വിരുദ്ധമായാണ് അധികൃതർ സംസാരിക്കുന്നത്. ഡോ. തങ്കു പ്രസവസമയം ലേബർ റൂമിൽ ഉണ്ടായിരുന്നുവെന്നാണ് സൂപ്രണ്ട് പറയുന്നത്. എന്നാൽ ഡോക്ടർ ജോലി കഴിഞ്ഞ് പോയിരുന്നു എന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. സർക്കാർ നിയോഗിച്ച വിദഗ്ദ സമിതിയുടെ അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...