ആലപ്പുഴ: ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശനടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും നാടിനിത് ആപത്കരണമാണെന്നും അദ്ദേഹം തൻറെ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്


ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നു. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിൻ്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ട്.


ALSO READ: Alappuzha Murder Updates| മണിക്കൂറുകൾ മാത്രം, ആലപ്പുഴയിൽ രണ്ടാമത്തെ കൊലപാതകം, ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു


ഇന്നലെയും ഇന്നു രാവിലെയുമായാണ് ആലപ്പുഴ നഗരത്തിനും പരിസര പ്രദേശത്തുമായി രണ്ട് കൊലപാതകങ്ങൾ നടന്നത്. ഇന്നലെ രാത്രി ഏഴരയോടെ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനും, ഇന്ന് രാവിലെ ബി.ജെ.പി നേതാവ് ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി  രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്.


ALSO READ: SDPI State secretary murder | ആലപ്പുഴയിൽ വെട്ടേറ്റ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൊല്ലപ്പെട്ടു; ആർഎസ്എസ് ഭീകരതയെന്ന് എസ്ഡിപിഐ


 

 

സംഭവത്തിൽ ആ.ർ.എസ്.എസിനെതിരെയാണ് എസ്.ഡി.പി.ഐ ആരോപണം ഉന്നയിക്കുന്നത്. അതേസമയം എല്ലാവരും സയമനം പാലിക്കണമെന്ന് ആലപ്പുഴ എം.എൽ.എ പി.പി ചിത്തരഞ്ജൻ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.