Alappuzhaയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു,മരണാനാനന്ത ചടങ്ങുകൾക്കല്ലാതെ കൂട്ടം കൂടാൻ പാടില്ല
973-ലെ ക്രിമിനൽ നടപടി നിയമത്തിലെ 144-ാം വകുപ്പ് പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്
ആലപ്പുഴ: വയലാറിൽ ആർ എസ് എസ്(RSS) പ്രവർത്തകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാകളക്ടർ ഉത്തരവിട്ടു. ഇന്ൻ മുതൽ മൂന്ന് ദിവസത്തേക്കാണ് നടപടി. മരണാനന്തര ചടങ്ങുകൾക്കല്ലാതെ അഞ്ചുപേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല. 1973-ലെ ക്രിമിനൽ നടപടി നിയമത്തിലെ 144-ാം വകുപ്പ് പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് പോലീസിന് കളക്ടർ നിർദ്ദേശം നൽകി.
സംഘർഷത്തിന് കാരണം ചൊവ്വാഴ്ച വയലാറിൽ എസ്ഡിപിഐ (SDPI) പ്രവർത്തകരുടെ ബക്കറ്റ് പിരിവ് ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതാണ്. ഇതിൽ പ്രതിഷേധിച്ച് ഇരുവിഭാഗവും ഇന്നലെ പ്രകടനം നടത്തിയിരുന്നു. ഈ പ്രകടനത്തിനിടെയുണ്ടായ ഏറ്റുമുട്ടലിൽ രാഹുലിന് വെട്ടേൽക്കുകയും ആശുപത്രിയിൽ എത്തുംമുൻപ് മരണം സംഭവിക്കുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് 8 SDPI പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവർത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന.
ചേർത്തല വയലാറിലാണ് ആർഎസ്എസ്(RSS) പ്രവർത്തകൻ കൊല്ലപ്പെട്ടത്. വയലാർ ആശാരിപ്പറമ്പിൽ രാഹുൽ ആർ. കൃഷ്ണയാണ് (നന്ദു) മരിച്ചത്. സംഘർഷത്തിൽ മൂന്ന് ആർഎസ്എസ്, എസ്ഡിപിഐ പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവിഭാഗത്തിലുമായി നിരവധി പേർക്ക് പരിക്കേറ്റു.
ALSO READ : Actress Attack Case: Dileepന്റെ ജാമ്യം റദ്ദാക്കില്ല, പ്രോസിക്യൂഷന്റെ ആവശ്യം തള്ളി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...