Fuel Price Hike : നാളെ മോട്ടോർ വാഹന പണിമുടക്ക്; സംസ്ഥാനത്ത് പരീക്ഷകളെല്ലാം മാറ്റിവെച്ചു
സംയുക്ത ട്രേഡ് യൂണിയനും തൊഴിലുടമകളും ചേർന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹയർ സെക്കൻഡറി മോഡൽ പരീക്ഷയും എംജി യൂണിവേഴ്സിറ്റിയുടെ പരീക്ഷകളും മാറ്റിവെച്ചു.
Thiruvananthapuram : ഇന്ധന വില വർധനവിനെതിരെ (Fuel Price Hike) പ്രതിഷേധിച്ച നാളെ സംയുക്ത മോട്ടോർ വാഹനപണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയനും തൊഴിലുടമകളും ചേർന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതെ തുടർന്ന് സംസ്ഥാനത്തെ Higher Secondary Model Exam, MG University യുടെ പരീക്ഷകളും മാറ്റിവെച്ചു. നാളെ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.
കെഎസ്ആർടിസിയിലെ സംഘടനകളായ സിഐടിയു, ടിഡിഎഫ്, എഐടിയുസി സംഘടനകളും പണിമുടക്കിനെ പിന്തുണച്ചതോടെ നാളെ കെഎസ്ആർടിസി സർവീസും മുടങ്ങും. മാറ്റിവെച്ച പരീക്ഷകളിൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷ മാർച്ച് എട്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. എം.ജി സർവകലാശാലയുടെ പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതായിരുക്കും. കേരള സാങ്കേതിക സർവകലാശായുടെ പരീക്ഷകൾ നേരത്തെ മാറ്റിവെച്ചിരുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ശനിയാഴ്ചയിൽ പെട്രോൾ വില 24 പൈസയും ഡീസലിന്റെ 15 പൈസയും ഉയർന്നതിന് ശേഷമാണ് രണ്ട് ദിവസമായ മാറ്റമില്ലാതെ തുടരുന്നത്. രാജ്യത്ത് രണ്ട് നഗരങ്ങളിൽ പെട്രോളിന്റെ വില നൂറ രൂപയിൽ അധികമായി. രാജസ്ഥാനിലെ ശ്രീ ഗംഗനഗറിൽ 101.84 രൂപയും മധ്യപ്രദേശിലെ അനുപ്പൂരിൽ 101.59 രൂപയുമാണുള്ളത്.
ALSO READ: LPG Gas Cylinder Price Today: ഞെട്ടലോടെ മാസത്തുടക്കം; LPG സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി
അതേസമയം ഇന്ന് LPG സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. ഗാർഹിക എൽപിജി വില ഒരു സിലിണ്ടറിന് 25 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഫെബ്രുവരിയിൽ എൽപിജി സിലിണ്ടറിന്റെ വില 3 തവണയാണ് വർദ്ധിപ്പിച്ചത്. മാത്രമല്ല ഫെബ്രുവരിയിൽ മാത്രം സിലിണ്ടറിന് വർധിച്ചത് 100 രൂപയാണ്. ഇന്നത്തെ വില വർധനവും കൂടി കണക്കിലെടുക്കുമ്പോൾ 26 ദിവസത്തിനുള്ളിൽ 125 രൂപയാണ് LPG സിലിണ്ടറിന്റെ വില വർധിച്ചരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...