ബംഗളുരു: Girls Missing: ഇന്നലെ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവൺമെന്‍റ് ചിൽഡ്രൻസ് ഹോമിൽ (Children's Home) നിന്നും കാണാതായ  പെൺകുട്ടികളിൽ നാലുപേരെ കൂടി കണ്ടെത്തി.  ഇവരെ മലപ്പുറം എടക്കരയിൽ നിന്നാണ് കണ്ടെത്തിയത്.  ബംഗളൂരുവിൽ നിന്നും ട്രയിൻ മാർഗം ഇവർ പാലക്കാട്ടെത്തുകയും തുടർന്ന് ബേസിൽ എടക്കരയിൽ എത്തുകയായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Girls Missing: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളിൽ ഒരാളെക്കൂടി കണ്ടെത്തി!


ഇവർ ഇപ്പോൾ എടക്കര പോലീസ് സ്റ്റേഷനിലാണ് ഉള്ളത്. ഇന്ന് വൈകുന്നേരത്തോടെ ഈ പെൺകുട്ടികളെ കോഴിക്കോട്ടെത്തിക്കും.  കൂടെയുണ്ടായിരുന്ന രണ്ട് പെൺകുട്ടികളിൽ ഒരാളെ ഇന്നലേയും മറ്റേ ആളെ ഇന്ന് രാവിലേയും പോലീസ് ബംഗളൂരുവിൽ കണ്ടെത്തിയിരുന്നു. ഇതോടെ ആറുപേരെയും ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്.  


Also Read: പുതിയ കൊറോണ വൈറസ് NeoCov നെക്കുറിച്ച് ചൈനീസ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്, മൂന്നിൽ ഒരു മരണം ഉറപ്പ്! 


ബുധനാഴ്ച വൈകുന്നേരമാണ് ചിൽഡ്രൻസ് ഹോമിൽനിന്ന് ആറ് പെൺകുട്ടികൾ ചാടി പോയത്. മടിവാളയിൽ ഹോട്ടലിൽ റൂം എടുക്കാനെത്തിയപ്പോൾ സംശയം തോന്നിയ ജീവനക്കാർ പെൺകുട്ടികളെ തടഞ്ഞു നിർത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.