Girls Missing: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളിൽ ഒരാളെക്കൂടി കണ്ടെത്തി!

Girls Missing: ഇന്നലെ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവൺമെന്‍റ് ചിൽഡ്രൻസ് ഹോമിൽ (Children's Home) നിന്നും കാണാതായ 6 പെൺകുട്ടികളിൽ ഒരാളെകൂടി ബംഗളൂരുവിൽ കണ്ടെത്തിയതായി സൂചന.   

Written by - Zee Malayalam News Desk | Last Updated : Jan 28, 2022, 09:49 AM IST
  • ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ 6 പെൺകുട്ടികളിൽ ഒരാളെകൂടി ബംഗളൂരുവിൽ കണ്ടെത്തി
  • ഇന്നലെ ഒരാളെ കണ്ടെത്തിയിരുന്നു
  • ഇനി 4 പെൺകുട്ടികളെക്കൂടി കണ്ടെത്തണം
Girls Missing: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളിൽ ഒരാളെക്കൂടി കണ്ടെത്തി!

ബംഗളുരു: Girls Missing: ഇന്നലെ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവൺമെന്‍റ് ചിൽഡ്രൻസ് ഹോമിൽ (Children's Home) നിന്നും കാണാതായ 6 പെൺകുട്ടികളിൽ ഒരാളെകൂടി ബംഗളൂരുവിൽ കണ്ടെത്തിയതായി സൂചന.  ഇന്നലെ ഒരാളെ കണ്ടെത്തിയിരുന്നു.  ഇനി 4 പെൺകുട്ടികളെക്കൂടി കണ്ടെത്തണം.  ഇവർക്കുവേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്. 

Also Read: ബംഗളൂരുവിൽ കണ്ടെത്തിയ ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടിയെ ഇന്ന് കോഴിക്കോടെത്തിക്കും

ഇവർക്കൊപ്പമുണ്ടായിരുന്ന (Girls Missing) രണ്ട് യുവാക്കളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.  ഇവർ കൊല്ലം, തൃശൂർ സ്വദേശികളാണ്.  ഇന്നലെ ഉച്ചയോടെ ഇവരാണ് ആദ്യം ഹോട്ടലിൽ വന്ന് മുറിയുടെ കാര്യം അന്വേഷിച്ചത് ശേഷമാണ് പെൺകുട്ടികൾ മുറി ബുക്ക് ചെയ്യാൻ ഹോട്ടലിൽ എത്തിയത്. 

Also Read: Actress Attack Case: തുടരന്വേഷണ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും 

ട്രെയിൻ മാർഗമാണ് ബംഗളൂരുവിൽ എത്തിയതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. യുവാക്കളെ ട്രെയിനിൽ വച്ചാണ് പരിചയപ്പെട്ടതെന്നും കുട്ടി മടിവാള പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇത്  പോലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. ഇവർ എങ്ങനെ ബംഗളൂരുവിൽ എത്തി, ആരുടെ സഹായമാണ് ഇവർക്ക് ലഭിച്ചത്, ഏതെങ്കിലും മാഫിയ സംഘം ഇതിന് പിന്നിലുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

Also Read: Viral Video: ഞാനിപ്പോ വരാട്ടോ.. പാമ്പിന്റെ വായിൽ നിന്നും നൈസായി രക്ഷപ്പെടുന്ന ഏലി..!

ബുധനാഴ്ച വൈകുന്നേരമാണ് ചിൽഡ്രൻസ് ഹോമിൽനിന്ന് ആറ് പെൺകുട്ടികൾ ചാടി പോയത്. മടിവാളയിൽ ഹോട്ടലിൽ റൂം എടുക്കാനെത്തിയപ്പോൾ സംശയം തോന്നിയ ജീവനക്കാർ പെൺകുട്ടികളെ തടഞ്ഞു നിർത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.   ഇവരുടെ കയ്യിൽ തിരിച്ചറിയല്‍ രേഖകളൊന്നുമില്ലായിരുന്നു. പക്ഷെ ഒരാൾ പിടിയിലായപ്പോൾ മറ്റുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News