അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പതിമൂന്നാം ദേശീയ സമ്മേളനത്തിന്റെ തീ സോങ് പ്രകാശനം ചെയ്തു. പ്രശസ്ത നടി നവ്യാ നായരാണ്  സമ്മേളനത്തിന്റെ തീ സോങ് പുറത്തുവിട്ടത്. പതിമൂന്നാം ദേശീയ സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ആണ് തീം സോങ് ഒരുക്കിയത്. ജനുവരി 6 മുതൽ 9 വരെയുള്ള തീയതികളിലാണ് മഹിളാ അസോസിയേഷന്റെ പതിമൂന്നാം ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിസംബർ 28 വൈകുന്നേരം 5  മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിലാണ് തീം സോങ് പ്രകാശനം ചെയ്തത്. ചടങ്ങിൽ റിഗാറ്റ ഗിരിജ ടീച്ചർക്ക് ഗാനം നൽകുകയായിരുന്നു.  സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്റെ പതിമൂന്നാം ദേശീയ സമ്മേളനത്തിന് ആശംസകൾ നേരുന്നതായി നവ്യ നായർ അറിയിച്ചു.


ALSO READ: New Year 2023: പുതുവത്സരാഘോഷം, പോലീസ് പട്രോളിംഗ് ശക്തമാക്കാന്‍ നിര്‍ദ്ദേശം


സമ്മേളനത്തിന്റെ തീം സോങ്ങിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് ശ്രീ. മുരുകൻ കാട്ടാക്കടയാണ്. ബി ആർ ബിജുറാം സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗാനം ആലപിച്ചിരിക്കുന്നത് ശ്രീമതി പുഷ്പാവതിയാണ്. ചടങ്ങിൽ മഹിളാ അസോസിയേഷൻ നേതാക്കളായ പി കെ ശ്രീമതി ടീച്ചർ, സി എസ് സുജാത, ടി എൻ സീമ, എൻ സുകന്യ, അഡ്വ. സബിദാ ബീഗം, എസ് പുഷ്പലത എന്നിവർ പങ്കെടുത്തിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ