New Year 2023: പുതുവത്സരാഘോഷം, പോലീസ് പട്രോളിംഗ് ശക്തമാക്കാന്‍ നിര്‍ദ്ദേശം

New Year 2023:  ക്രമസമാധാനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി

Written by - Zee Malayalam News Desk | Last Updated : Dec 29, 2022, 05:55 PM IST
  • ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍റ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പോലീസ് പട്രോളിംഗും നിരീക്ഷണവും ശക്തമാക്കും.
New Year 2023: പുതുവത്സരാഘോഷം, പോലീസ് പട്രോളിംഗ് ശക്തമാക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
 
ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍റ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പോലീസ് പട്രോളിംഗും നിരീക്ഷണവും ശക്തമാക്കും. ആഘോഷങ്ങളോടനുബന്ധിച്ച് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് കടത്താനുള്ള സാധ്യത കണക്കിലെടുത്ത് വാഹനപരിശോധന കര്‍ശനമാക്കും. ആഘോഷവേളകളില്‍ മയക്കുമരുന്ന് ഉപയോഗിക്കാൻ  സാധ്യതയുള്ളതിനാല്‍ അതിനെതിരെ ജാഗ്രത പുലര്‍ത്താനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 
 
അതേസമയം, നിരവധി സംസ്ഥാനങ്ങള്‍  ഇത്തവണ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്. അയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒപ്പം പുതുവത്സരാഘോഷം രാത്രി ഒരുമണിവരെയാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കര്‍ണാടകയില്‍ മാസ്ക് നിര്‍ബന്ധമാക്കയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News