New Delhi: ഒന്നാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഉത്തര്‍ പ്രദേശ്  മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്‌  നല്‍കിയ വിവാദ സന്ദേശം പാര്‍ലമെന്റിലെത്തി... വിവാദ വിഷയത്തില്‍  അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി  സി.പി.ഐ.എം  എംപി  ജോണ്‍ ബ്രിട്ടാസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ സന്ദേശത്തില്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ കൃത്യമായി വോട്ട് ചെയ്തില്ലെങ്കില്‍ ഉത്തര്‍ പ്രദേശ്‌  കേരളത്തെപ്പോലെയാകുമെന്നും, അതിനാല്‍ ശ്രദ്ധിച്ച് വോട്ട് ചെയ്യണമെന്നായിരുന്നു  മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ പ്രസ്താവിച്ചത്.  ഇത് വലിയ വിവാദത്തിനാണ്  വഴിതെളിച്ചത്.    


യോഗിയുടെ പ്രസ്താവന പാര്‍ലമെന്റില്‍ ഉന്നയിച്ച്, വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് ജോണ്‍ ബ്രിട്ടാസ് എം.പി രാജ്യസഭയില്‍ നോട്ടീസ് നല്‍കി.  സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നും  രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.


Also Read: ഹിന്ദിയിലും ഹിറ്റായി പിണറായി; യോഗിയ്ക്കുള്ള ഹിന്ദി ട്വീറ്റും വൈറല്‍... കേരളത്തില്‍ ഭരണ-പ്രതിപക്ഷ ഐക്യം


വോട്ടിംഗില്‍ പിഴവ് സംഭവിച്ചാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്നായിരുന്നു സംസ്ഥാനത്തെ ആദ്യഘട്ട പോളിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌  വോട്ടര്‍മാര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞത്.  ഈ വീഡിയോ സന്ദേശം ഉത്തര്‍പ്രദേശ് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലും  മുഖ്യമന്ത്രിയുടെ  ട്വിറ്റര്‍ ഹാന്‍ഡിലിലും   പോസ്റ്റ് ചെയ്തിട്ടുണ്ട്.


Also Read: Shashi Tharoor | യുപിക്ക് കേരളമാകാനുള്ള ഭാ​ഗ്യം ലഭിക്കട്ടെ; യോ​ഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ ശശി തരൂർ


യോഗിയുടെ പ്രസ്താവന പുറത്തുവന്നതിന് ശേഷം സംഭവിച്ചത് രാജ്യത്തെയാകമാനം അമ്പരപ്പിച്ചിട്ടുണ്ടാകണം.  കേരളത്തിനെതിരെ BJPയുടെ ഒരു മുതിര്‍ന്ന ദേശീയ നേതാവിന്‍റെ പ്രസ്താവനയ്ക്കെതിരെ സംസ്ഥാനത്തെ ഭരണ, പ്രതിപക്ഷ നേതാക്കള്‍ ഒന്നിച്ച് പോരാടുന്ന കാഴ്ച്ചാണ്  പിന്നീട് കണ്ടത്.  യോഗിയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം  നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രതിക്ഷേധത്തിന്‍റെ വെടിക്കെട്ടുമായി സാധാരണക്കാരും  സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.  കേരളത്തെ പിന്തുണച്ചുകൊണ്ട് ഉത്തരേന്ത്യക്കാരും എത്തിയപ്പോള്‍ സംഭവം കുശാല്‍... 


Also Read: UP Assembly Election 2022 | വോട്ട് നൽകിയില്ലെങ്കിൽ യുപി കേരളം പോലെയാകുമെന്ന് യോഗി ആദിത്യനാഥ് ; അതാണ് യുപി ജനത ആഗ്രഹിക്കുന്നതെന്ന് പിണറായി വിജയൻ


"യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യുപി കേരളം പോലെയാവുകയാണെങ്കില്‍ അവിടെ മികച്ച വിദ്യാഭ്യാസമുണ്ടാകും, ആരോഗ്യസംവിധാനമുണ്ടാകും, മികച്ച ജീവിതനിലവാരവും ഐക്യമുള്ള സമൂഹവുമുണ്ടാകും. അങ്ങനെയുള്ള സമൂഹത്തില്‍ ജാതിയുടെയോ മതത്തിന്‍റെയോ പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടില്ല. അത് തന്നെയായിരിക്കും യുപിയിലെ ജനങ്ങളും ആഗ്രഹിക്കുന്നത്,” പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു.  


കൂടാതെ, ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രിയ്ക്ക് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മറുപടി നല്‍കിയത് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിരുന്നു....!! 


ഉത്തര്‍പ്രദേശ് കേരളം പോലെയാകാന്‍ വോട്ട് ചെയ്യണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മറുപടി  നല്‍കിയത്.  ബഹുസ്വരതക്കും ഐക്യത്തിനും വികസനത്തിനും വേണ്ടി വോട്ട് ചെയ്യണം. കേരളീയരും ബംഗാളികളും കശ്മീരികളും ആത്മാഭിമാനമുള്ള ഇന്ത്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തിന്‍റെ നേട്ടങ്ങളിലേക്ക് എത്തിനോക്കണമെങ്കില്‍ പോലും ഉത്തര്‍പ്രദേശിന് ഇനിയും 25 വര്‍ഷം വേണമെന്നായിരുന്നു മുസ്ലീം ലീഗ് നേതാവ്  കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടത്. 


തെക്കേ ഇന്ത്യയിലെ ചെറിയ സംസ്ഥാനത്തെ "ചെറുതായി" ഒന്ന് പരാമര്‍ശിച്ചപ്പോള്‍ ഭരണ പ്രതിപക്ഷ നേതാക്കളും സാധാരണക്കാരും ഒന്നിക്കുന്ന കാഴ്ച എന്തായാലും യോഗിയെ അമ്പരപ്പിച്ചു  എന്ന കാര്യത്തില്‍ തര്‍ക്കമില്ല.... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.