തിരുവനന്തപുരം:   ഏപ്രില്‍ 6ന്  നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള  എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയായതായി DGP ലോക്നാഥ് ബെഹ്റ...


COMMERCIAL BREAK
SCROLL TO CONTINUE READING

സുരക്ഷയക്കായി പ്രത്യേക നടപടികളാണ് കേരളാ പോലീസ് കൈക്കൊണ്ടിരിയ്ക്കുന്നത്.  സംസ്ഥാനം  വിവിധ  സുരക്ഷാമേഖലകളാക്കി തിരിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരുടെ  നേതൃത്വത്തില്‍ പോലീസിനെ വിന്യസിക്കും. ഈ സംവിധാനം ഞായറാഴ്ച നിലവില്‍ വരുമെന്ന് DGP പറഞ്ഞു.


പോലീസിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായെന്നും സംസ്ഥാനമാകെ സുരക്ഷക്ക് 59,292 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്നും  DGP ലോക്നാഥ് ബെഹ്റ (Loknath Behera) പറഞ്ഞു.


ഇരുചക്രവാഹനത്തിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണം  തിരഞ്ഞെടുപ്പ് കമ്മീഷന്‍  (Election Commission) നിരോധിച്ച സാഹചര്യത്തില്‍ ഈ രീതിയില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്  ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. 


തിരഞ്ഞെടുപ്പുമായി (Kerala Assembly Election 2021)  ബന്ധപ്പെട്ട  പോലീസ് വിന്യാസവും സുരക്ഷാനടപടികളും നിരീക്ഷിക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനുമായി എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചുവരുന്നതായി DGP അറിയിച്ചു.


പോളിംഗ് ബൂത്തുകൾ സ്ഥിതിചെയ്യുന്ന 13,830 സ്ഥലങ്ങളെ ബന്ധിപ്പിച്ച് 1,694 ഗ്രൂപ്പ് പട്രോൾ ടീമുകള്‍ പ്രവര്‍ത്തന നിരതമായിരിയ്ക്കുക്കും.  ഉള്‍പ്രദേശങ്ങളില്‍ തിരഞ്ഞെടുപ്പ്  നിരീക്ഷിക്കാന്‍  ഡ്രോണ്‍ ഏര്‍പ്പെടുത്തി.  കൂടാതെ,  നക്‌സൽ ബാധിത പ്രദേശങ്ങളിൽ 24 മണിക്കൂറും സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും തണ്ടർബോൾട്ടുമുണ്ടായിരിക്കും. തിരഞ്ഞെടുപ്പിൽ 140 കമ്പനി കേന്ദ്ര സേനയെയാണ് സുരക്ഷക്ക് വിന്യസിച്ചിരിക്കുന്നതെന്നും ലോക് നാഥ് ബെഹ്‌റ പറഞ്ഞു.


അതിര്‍ത്തി ജില്ലകളിലെ കള്ളക്കടത്ത്, മദ്യക്കടത്ത്, ഗുണ്ടകളുടെ യാത്ര എന്നിവ തടയുന്നതിനായി 152 സ്ഥലങ്ങളില്‍ ബോര്‍ഡര്‍ സീലിംഗ് ഡ്യൂട്ടിയ്ക്കായി പോലീസിനെ നിയോഗിച്ചിട്ടുണ്ട്.


Also read: Kerala Assembly Election 2021: അവസാന ലാപ്പിൽ കടുത്ത പ്രചാരണത്തിൽ BJP, അമിത് ഷാ ഇന്ന് കേരളത്തിലും തമിഴ്നാട്ടിലും  


ലോക്കല്‍ പോലീസിനു പുറമേ ക്രൈംബ്രാഞ്ച്, വിജിലന്‍സ്, റെയില്‍വേ പോലീസ്, ബറ്റാലിയനുകള്‍, ട്രെയിനിംഗ് സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍,  ഫയര്‍ഫോഴ്സ്, എക്സൈസ്, വനം, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ്,  കേന്ദ്രസേനാ വിഭാഗങ്ങളായ  CISF, CRPF, BSF എന്നിങ്ങനെ  നിരവധി  വിഭാഗങ്ങള്‍ ഇത്തവണ തിരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി രംഗത്തുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.