Kerala Assembly Election 2021: അവസാന ലാപ്പിൽ കടുത്ത പ്രചാരണത്തിൽ BJP, അമിത് ഷാ ഇന്ന് കേരളത്തിലും തമിഴ്നാട്ടിലും

ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടിലും കേരളത്തിലും പ്രചാരണം നടത്തും.   

Written by - Zee Malayalam News Desk | Last Updated : Apr 3, 2021, 09:45 AM IST
  • കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടിലും കേരളത്തിലും പ്രചാരണം നടത്തും.
  • തമിഴ്‌നാട്ടിൽ നടക്കുന്ന പ്രചാരണ പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് അമിത് ഷാ കേരളത്തിലെത്തുന്നത്.
  • കേരളത്തിൽ വൈകുന്നേരം 3:30 ഓടെ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന പൊതു പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും
Kerala Assembly Election 2021: അവസാന ലാപ്പിൽ കടുത്ത പ്രചാരണത്തിൽ BJP, അമിത് ഷാ ഇന്ന് കേരളത്തിലും തമിഴ്നാട്ടിലും

Kerala Assembly Election 2021: അങ്കം കുറിക്കാൻ അവസാന നിമിഷം അടുത്തത്തോടെ കടുത്ത പ്രചാരണത്തിൽ ബിജെപി.  ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടിലും കേരളത്തിലും പ്രചാരണം നടത്തും. 

തമിഴ്‌നാട്ടിൽ നടക്കുന്ന പ്രചാരണ പരിപാടികളിൽ (Tamil Nadu Assembly Election 2021) പങ്കെടുത്ത ശേഷമാണ് അമിത് ഷാ കേരളത്തിലെത്തുന്നത്.  രാവിലെ 10:15 ന് തമിഴ്നാട്ടിൽ റോഡ് ഷോയിൽ പങ്കെടുക്കുന്ന അദ്ദേഹം ശേഷം ഉച്ചയ്ക്ക് 1 മണിക്ക് നടക്കുന്ന പൊതുയോഗത്തിലും പങ്കെടുക്കും.  അതിനു ശേഷമാണ് അദ്ദേഹം കേരളത്തിലെത്തുക. 

Also Read: കഠിന വൃതമെടുത്ത് എത്തുന്ന അയ്യപ്പ ഭക്തരെ നേരിട്ടത് ലാത്തിയുമായി, ഇടതുപക്ഷം ശബരിമലയെ തകർക്കാൻ ശ്രമിച്ചെന്ന് പ്രധാനമന്ത്രി

 

 

കേരളത്തിൽ വൈകുന്നേരം 3:30 ഓടെ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന പൊതു പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് 5 മണിയ്ക്ക് കോഴിക്കോട് റോഡ് ഷോ നടത്തും. ശേഷം രാത്രി 7 മണിയോടെ ചേർത്തലയിൽ പൊതുപരിപാടിയിൽ അദ്ദേഹം സംസാരിക്കും.   കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിലെത്തിയിരുന്നു. കഴക്കൂട്ടത്തെ പൊതു പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തിയത്. 

അതേ സമയം കൊറോണ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ  പ്രചാരണത്തിന്റെ അവസാനം കൊട്ടിക്കലാശം അനുവദിക്കില്ല എന്ന നിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. 

Trending News