തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലേക്കുള്ള പൊതു പരീക്ഷ നടക്കുന്നതിനാല്‍ ഈ മാസം 22 ന് സംസ്ഥാനത്തെ എല്ലാസ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.  കേരളത്തിലെ ഭൂരിഭാഗം സ്‌കൂളുകളും പരീക്ഷ സെന്റര്‍ ആയതിനാല്‍അധ്യയനം തടസ്സപ്പെടുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.


പകരമുള്ള പ്രവൃത്തി ദിനം എന്നാണെന്ന് പിന്നീട് അറിയിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 1534കേന്ദ്രങ്ങളിലായി നാലു ലക്ഷത്തിലേറെ പേരാണ് ജനുവരി 22 ശനിയാഴ്ച പരീക്ഷ എഴുതുന്നത്‌.