ആലപ്പുഴ: ദേശീയപാതയിൽ വളവനാടിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. വാനും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 


പത്തനംതിട്ട ഇടമണ്‍ സ്വദേശികളായ ജോണ്‍ ബ്ലാസ്റ്റ, ടി.ഡി.രാജന്‍ എന്നിവരാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ വന്‍ ഗതാഗതകുരുക്കാണ് അനുഭവപ്പെട്ടത്.